#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്
Apr 30, 2024 07:37 AM | By Susmitha Surendran

ഭോജ്പുരി നടി അമൃതാ പാണ്ഡേയെ ബിഹാറിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ മാസം 27-നാണ് മരണം സംഭവിച്ചത്. അതിനിടെ മരിക്കുന്നതിന് അല്പസമയംമുമ്പ് നടി വാട്‌സാപ്പ്‌ സ്റ്റാറ്റസ് ആയി പങ്കുവെച്ച വാക്കുകൾ ചർച്ചയാവുകയാണ്.

അവരുടെ ജീവിതം രണ്ട് തോണികളിലായിരുന്നു. ഞങ്ങളുടെ തോണി മുക്കിയതിലൂടെ ഞങ്ങൾ അവരുടെ വഴി കൂടുതൽ എളുപ്പമുള്ളതാക്കി എന്നതായിരുന്നു അമൃതാ പാണ്ഡേയുടെ അവസാനത്തെ വാട്ട്സാപ്പ് സ്റ്റാറ്റസ്.

സ്വന്തം കരിയറിനെക്കുറിച്ചോർത്ത് അമൃത ഒരുപാട് ആകുലപ്പെട്ടിരുന്നെന്നും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ടായിരുന്നില്ലെന്നും കുടുംബം പ്രതികരിച്ചു. താരത്തിന് വിഷാദരോ​ഗമുണ്ടായിരുന്നതായും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

ഈ മാസം 27-ന് ജോ​ഗ്സർ പോലീസ് സ്റ്റേഷനിലേക്കാണ് നടിയുടെ മരണവിവരം എത്തുന്നത്. ആദംപുർ ഷിപ്പ് ഘാട്ടിലെ അപ്പാർട്ട്മെന്റിൽ ആത്മഹത്യയെന്ന് തോന്നിക്കുന്ന തരത്തിൽ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.

ഇവർ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം നടി അമൃതാ പാണ്ഡേയുടേതാണെന്ന് മനസിലായത്. കിടപ്പുമുറിയിലെ ബെഡ്ഡിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. 27-ന് ഉച്ചയ്ക്ക് അമൃതയുടെ സഹോദരി ഉച്ചയ്ക്ക് മൂന്നരയായപ്പോൾ നടിയുടെ മുറിയിലേക്ക് വന്നപ്പോളാണ് നടിയെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ കണ്ടത്.

ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തി വരികയാണ്.

പ്രതിശോധ് എന്ന വെബ്സീരീസിലാണ് അമൃതാ പാണ്ഡേ ഒടുവിൽ അഭിനയിച്ചത്. അനിമേഷൻ എഞ്ചിനീയറായ ചന്ദ്രമണി ഝം​ഗാദ് ആണ് അമൃതയുടെ ഭർത്താവ്. 2022-ലായിരുന്നു ഇവരുടെ വിവാഹം.

#Actress #AmritaPandey #died #home #latest #WhatsApp #status #discussed

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories

GCC News

https://moviemax.in/- //Truevisionall