---
title: "'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി"
english_title: "Kangana Ranaut, Vir Das, kiss controversy, news about biting Vir Das's lip"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369283/kangana-ranaut-vir-das-kiss-controversy-news-about-biting-vir-dass-lip"
published_at: "2026-06-29T17:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a426229e0ba2_Kangana_Ranaut,_Vir_Das,.jpg"
keywords: ["Kangana Ranaut", "Vir Das", "kiss controversy", "News About Biting Vir Das's Lip"]
---

# 'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

> **Lead Summary:** ചുംബന രംഗം ചിത്രീകരിക്കുന്നതിനിടെ സഹനടൻ വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടി കങ്കണ റണൗട്ട്. ഈ ആരോപണങ്ങൾ വെറും ഭാവന മാത്രമാണെന്നാണ് കങ്കണയുടെ പ്രതികരണം. നടനും പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ വീർ ദാസ് തന്നെ ഈ വിഷയത്തിൽ മുമ്പ് നൽകിയ വിശദീകരണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. 'റിവോൾവർ റാണി' എന്ന ചിത്രത്തിലെ ഒരു രംഗത്തെ മുൻനിർത്തിയാണ് വർഷങ്ങൾക്ക് ശേഷവും ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.

## Article Content

ചുംബന രംഗം ചിത്രീകരിക്കുന്നതിനിടെ സഹനടൻ വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി നടി കങ്കണ റണൗട്ട്. ഈ ആരോപണങ്ങൾ വെറും ഭാവന മാത്രമാണെന്നാണ് കങ്കണയുടെ പ്രതികരണം. നടനും പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ വീർ ദാസ് തന്നെ ഈ വിഷയത്തിൽ മുമ്പ് നൽകിയ വിശദീകരണം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. 'റിവോൾവർ റാണി' എന്ന ചിത്രത്തിലെ ഒരു രംഗത്തെ മുൻനിർത്തിയാണ് വർഷങ്ങൾക്ക് ശേഷവും ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചൊരു വിഡിയോയാണ് വിവാദത്തിന്റെ തുടക്കം. പോഡ്കാസ്റ്റില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയാണ് ആരോപണം ഉന്നയിച്ചത്. കങ്കണ നായികയായെത്തിയ റിവോള്‍വര്‍ റാണി എന്ന സിനിമയിലെ ചുംബന രംഗത്തിന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ കട്ട് വിളിച്ചിട്ടും കങ്കണ നിര്‍ത്തിയില്ലെന്നും വീര്‍ ദാസിന്റെ ചുണ്ട് മുറിഞ്ഞ ചോര വന്നുവെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തക പറഞ്ഞത്.

വിഡിയോ വൈറലായതോടെ പ്രതികരണവുമായി വീര്‍ ദാസെത്തുകയായിരുന്നു. ആരോപണം തീര്‍ത്തും ഭാവന മാത്രമാണെന്നാണ് വീര്‍ ദാസ് പറഞ്ഞത്. കങ്കണ വളരെ പ്രൊഫഷണലാണെന്നും അനുഗ്രഹീതയായ കലാകാരിയാണെന്നും വീര്‍ ദാസ് പറഞ്ഞു. അത് കങ്കണയോട് ചെയ്യുന്ന അനീതിയാണെന്നും വീര്‍ ദാസ് പറഞ്ഞു.

വീര്‍ ദാസിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് കങ്കണ വിഷയത്തില്‍ പ്രതികരിച്ചത്. നന്ദി വീര്‍. പക്ഷെ ആരാണ് ഈ സ്തീ? എന്നാണ് കങ്കണ പ്രതികരിച്ചത്. ''ഞങ്ങളെ ഉപയോഗിച്ച് സ്വന്തം വികൃതമായ ലൈംഗിക ഭാവനകള്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു വിചിത്രവ്യക്തിയാണെന്ന് തോന്നുന്നു. ഞാന്‍ നിന്റെ രക്തം കുടിച്ചു. പത്ത് വര്‍ഷമായിട്ടും നീ ആഘാതത്തില്‍ കരഞ്ഞു കൊണ്ടിരിക്കുകയാണോ വീര്‍. എന്തൊരു അസംബന്ധം''എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

2014 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റിവോള്‍വര്‍ റാണി. സായ് കബീര്‍ ആയിരുന്നു സംവിധാനം. ബോക്‌സ് ഓഫീസില്‍ കനത്ത പരാജമായിരുന്നു ചിത്രം. അതേസമയം ഓഫ്‌സ്‌ക്രീനില്‍ പലപ്പോഴായി ഏറ്റുമുട്ടിയിട്ടുള്ളവരാണ് കങ്കണയും വീറും. കങ്കണയുടെ രാഷ്ട്രീയത്തെ വീര്‍ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ വീറിനെതിരെ കങ്കണയും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369283/kangana-ranaut-vir-das-kiss-controversy-news-about-biting-vir-dass-lip)