---
title: "'മോഹന്‍ലാല്‍ സാറിന് ഒരു ഓറയുണ്ട്, എന്നെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ്';  പ്രശംസയുമായി ബോളിവുഡ് താരം സെയ്ഫ്"
english_title: "Bollywood star Saif praises Mohanlal's acting prowess"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371668/Bollywood-star-Saif-praises-Mohanlal-acting-prowess"
published_at: "2026-07-10T15:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50c138a0677_CVB.jpg"
keywords: ["Latest news", "Bollywood", "Mohanlal'", "Saif  ali khan", "Aura"]
---

# 'മോഹന്‍ലാല്‍ സാറിന് ഒരു ഓറയുണ്ട്, എന്നെ അത്ഭുതപ്പെടുത്തിയ അഭിനേതാവാണ്';  പ്രശംസയുമായി ബോളിവുഡ് താരം സെയ്ഫ്

> **Lead Summary:** **** പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിനെയും മോഹൻലാലിന്റെ അഭിനയ മികവിനെയും പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിയദർശൻ ചിത്രം 'ഹയ്വാനി'ൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

## Article Content

**** പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിനെയും മോഹൻലാലിന്റെ അഭിനയ മികവിനെയും പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിയദർശൻ ചിത്രം 'ഹയ്വാനി'ൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രീകരണത്തിനിടെയുള്ള അനുഭവമാണ് സെയ്ഫ് പങ്കുവെച്ചത്. ചിത്രത്തിൽ ഒരു ഷോട്ടിൽ മാത്രമാണ് മോഹൻലാൽ ഉള്ളതെങ്കിലും അദ്ദേഹത്തിന്റെ അഭിനയത്തിലെ സൂക്ഷ്മത തന്നെ അത്ഭുതപ്പെടുത്തിയെന്ന് സെയ്ഫ് പറഞ്ഞു. കാമറയ്ക്ക് മുന്നിലാണെന്ന ഭാവമേതുമില്ലാതെ അത്രയും സ്വാഭാവികമായാണ് അദ്ദേഹം അഭിനയിക്കുന്നത്.

പ്രിയദർശനും മോഹൻലാലും തമ്മിലുള്ള ആശയവിനിമയം കാണാൻ നല്ല രസമായിരുന്നുവെന്നും, ലാൽ സാറിന് ചുറ്റും ഒരു പ്രത്യേക പ്രഭാവം (Ora) ഉണ്ടെന്നും 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യ്ക്ക് നൽകിയ അഭിമുഖത്തിൽ സെയ്ഫ് അലി ഖാൻ വ്യക്തമാക്കി. 2016-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്കാണ് 'ഹയ്വാൻ'. ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/371668/Bollywood-star-Saif-praises-Mohanlal-acting-prowess)