---
title: "'എന്തുകൊണ്ട് ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നു?''ആമിർ ഖാൻ ജിഹാദി ഭാരതം വിടുക'; നടന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ പ്രവർത്തകർ"
english_title: "Bajrang Dal activists burned an effigy of Aamir Khan over his marriage to Gauri Spratt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371761/bajrang-dal-activists-burned-an-effigy-of-aamir-khan-over-his-marriage-to-gauri-spratt-new"
published_at: "2026-07-11T09:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ca940b92e_123.jpg"
keywords: ["Latest news", "Gauri Spratt", "Bajrang Dal activists", "Aamir Khan", "Aamir Khan marriage"]
---

# 'എന്തുകൊണ്ട് ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നു?''ആമിർ ഖാൻ ജിഹാദി ഭാരതം വിടുക'; നടന്റെ മൂന്നാം വിവാഹത്തിന് പിന്നാലെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ പ്രവർത്തകർ

> **Lead Summary:** **[**ബോളിവുഡ് താരം ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ നടനെതിരെ പ്രതിഷേധവുമായി ബജ്‌രംഗ് ദൾ പ്രവർത്തകർ. 'ആമിർ ഖാൻ മുർദാബാദ്', 'ആമിർ ഖാൻ ജിഹാദി ഭാരതം വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ നടന്‍റെ കോലം കത്തിച്ചു.

## Article Content

**[**ബോളിവുഡ് താരം ആമിർ ഖാന്റെ വിവാഹത്തിന് പിന്നാലെ നടനെതിരെ പ്രതിഷേധവുമായി ബജ്‌രംഗ് ദൾ പ്രവർത്തകർ. 'ആമിർ ഖാൻ മുർദാബാദ്', 'ആമിർ ഖാൻ ജിഹാദി ഭാരതം വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എത്തിയ പ്രതിഷേധക്കാർ നടന്‍റെ കോലം കത്തിച്ചു.

ആമിർ ഖാൻ 'ലവ് ജിഹാദ്' നടത്തുകയാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. ആമിർ ഖാൻ നിരന്തരമായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് ഹിന്ദു മതത്തെ അപമാനിക്കുകയാണെന്ന് ബജ്‌രംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചു. നടൻ ഹിന്ദുക്കളെ പരസ്യമായി വെല്ലുവിളിക്കുകയാണെന്നും ഇതിനെതിരെ നടപടിയെടുക്കാൻ ഇവിടെ നിയമവ്യവസ്ഥയില്ലേയെന്നും അദ്ദേഹം ചോദിച്ചു.

> ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ചിട്ടും മക്കൾക്കെല്ലാം മുസ്ലീം പേരുകളാണ് ആമിർ നൽകുന്നതെന്നാണ് മറ്റൊരു ആരോപണം. "ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച ശേഷം കുട്ടികൾക്ക് തൈമൂർ, അഫ്രോസ്, സൽമാൻ എന്നിങ്ങനെ പേരിടുന്നത് എവിടുത്തെ നിയമമാണ്? എന്തുകൊണ്ടാണ് അദ്ദേഹത്തിന് മുസ്ലീം സ്ത്രീകളോട് പ്രണയം തോന്നാത്തത്? എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്?"

എന്ന് ചോദിച്ച പ്രവർത്തകർ, ഇത്തരം പ്രവൃത്തികൾ നിർത്തിയില്ലെങ്കിൽ നടനെ പാഠം പഠിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. നടൻ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും മനോജ് സോണി ആരോപിച്ചു.

ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെയാണ് ആമിറിനെതിരെ പ്രതിഷേധം ശക്തമായത്. എന്നാൽ തമിഴ് - ഐറിഷ് പശ്ചാത്തലമുള്ള ഗൗരി സ്പ്രാറ്റ് ക്രിസ്ത്യൻ വിശ്വാസിയാണ് പിന്തുടരുന്നതെന്നാണ് റിപ്പോർട്ടുകൾ. റീന ദത്ത, കിരൺ റാവു എന്നിവരാണ് ആമിറിന്‍റെ മുൻ ഭാര്യമാർ.

[https://x.com/TheSiasatDaily/status/2075550067768111598?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2075550067768111598%7Ctwgr%5Ede0ffad518991b76260dfea60f5ac479041092e3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fentertainment-news%2Fbajrang-dal-workers-burn-bollywood-actor-aamir-khan-s-effigy-after-marriage-with-gauri-spratt-articleshow-u2gcevg](https://x.com/TheSiasatDaily/status/2075550067768111598?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2075550067768111598%7Ctwgr%5Ede0ffad518991b76260dfea60f5ac479041092e3%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.asianetnews.com%2Fentertainment-news%2Fbajrang-dal-workers-burn-bollywood-actor-aamir-khan-s-effigy-after-marriage-with-gauri-spratt-articleshow-u2gcevg)

### Related Links & Sources
- [Original Story Source](https://moviemax.in/news/371761/bajrang-dal-activists-burned-an-effigy-of-aamir-khan-over-his-marriage-to-gauri-spratt-new)