---
title: "സൽമാൻ ഖാൻ വസതിക്ക് നേരെ വെടിവെപ്പ്: കീഴടങ്ങാൻ അനുമതി തേടി അൻമോൾ ബിഷ്ണോയി കോടതിയിൽ"
english_title: "Shots fired at Salman Khan's residence"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370310/shots-fired-at-salman-khans-residence"
published_at: "2026-07-04T09:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a487f1b2937d_1.jpg"
keywords: ["Latest News", "Salman Khan's Residence", "Shots Fired"]
---

# സൽമാൻ ഖാൻ വസതിക്ക് നേരെ വെടിവെപ്പ്: കീഴടങ്ങാൻ അനുമതി തേടി അൻമോൾ ബിഷ്ണോയി കോടതിയിൽ

> **Lead Summary:** **[** സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി അധോലോക സംഘാംഗം അൻമോൾ ബിഷ്ണോയി. മുംബൈയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ ഇയാൾ, മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയിൽ കീഴടങ്ങാൻ അനുമതി തേടിയിരിക്കുകയാണ്.

## Article Content

**[** സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി അധോലോക സംഘാംഗം അൻമോൾ ബിഷ്ണോയി. മുംബൈയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ ഇയാൾ, മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയിൽ കീഴടങ്ങാൻ അനുമതി തേടിയിരിക്കുകയാണ്.

നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന അൻമോൾ, വീഡിയോ കോൺഫറൻസിങ് വഴിയോ അതല്ലെങ്കിൽ കോടതിയുടെ പ്രത്യേക അനുമതിയോടെയോ കീഴടങ്ങാൻ അവസരം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ഏപ്രിലിൽ നടന്ന വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും അതിന്റെ സൂത്രധാരൻ അൻമോളാണെന്നുമാണ് മുംബൈ പോലീസിന്റെ കണ്ടെത്തൽ.

വിദേശത്തേക്ക് കടന്ന ഇയാളെ കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിലെത്തിച്ച് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. തനിക്കെതിരായ കേസിൽ നീതിപൂർവമായ വിചാരണയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കുന്ന അൻമോൾ, വിചാരണാ നടപടികൾ വേഗത്തിലാക്കാൻ തന്റെ സാന്നിധ്യം അനിവാര്യമാണെന്നും കോടതിയെ ബോധിപ്പിച്ചു.

അപേക്ഷയിൽ പ്രോസിക്യൂഷന്റെ മറുപടി തേടിയിരിക്കുകയാണ് കോടതി ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/370310/shots-fired-at-salman-khans-residence)