---
title: "'മിക്സ് വിത്ത് സാൾട്ട് ആൻഡ് ടർമറിക് പൗഡർ…'; ഉർവശിയുടെ ഐക്കോണിക് സീൻ റീക്രിയേറ്റ് ചെയ്ത് വിദ്യാ ബാലൻ; വീഡിയോ വൈറൽ!"
english_title: "Urvashi, Vidya Balan, Achuvinte Amma"
publisher: "moviemax.in"
canonical_url: "https://moviemax.in/news/369437/urvashi-vidya-balan-achuvinte-amma"
published_at: "2026-06-30T12:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4373bf70d30_Urvashi,_Vidya_Balan,_Achuvinte_Amma.jpg"
keywords: ["Vidya Balan", "Urvashi", "Achuvinte Amma", "Malayalam Cinema", "Bollywood"]
---

# 'മിക്സ് വിത്ത് സാൾട്ട് ആൻഡ് ടർമറിക് പൗഡർ…'; ഉർവശിയുടെ ഐക്കോണിക് സീൻ റീക്രിയേറ്റ് ചെയ്ത് വിദ്യാ ബാലൻ; വീഡിയോ വൈറൽ!

> **Lead Summary:** റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ'. ഉർവശിയും മീര ജാസ്മിനും തകർത്തഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിൽ ഉർവശിയുടെ കഥാപാത്രം ഇംഗ്ലീഷ് സംസാരിക്കുന്ന കോമഡി രംഗം ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഇപ്പോഴിതാ ആ ഐക്കോണിക് രംഗം അതേ പടിയുള്ള ഭാവങ്ങളോടെ റീക്രിയേറ്റ് ചെയ്ത് കൈയടി നേടുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ.

## Article Content

റിലീസ് ചെയ്ത് വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'അച്ചുവിന്റെ അമ്മ'. ഉർവശിയും മീര ജാസ്മിനും തകർത്തഭിനയിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ചിത്രത്തിൽ ഉർവശിയുടെ കഥാപാത്രം ഇംഗ്ലീഷ് സംസാരിക്കുന്ന കോമഡി രംഗം ഇന്നും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്. ഇപ്പോഴിതാ ആ ഐക്കോണിക് രംഗം അതേ പടിയുള്ള ഭാവങ്ങളോടെ റീക്രിയേറ്റ് ചെയ്ത് കൈയടി നേടുകയാണ് ബോളിവുഡ് താരം വിദ്യാ ബാലൻ.

ചിത്രത്തിൽ ഉർവശിയുടെ കഥാപാത്രം മകളായ മീര ജാസ്മിനോട് ഇംഗ്ലീഷിൽ കറി വെക്കാൻ പറയുന്ന രംഗമാണ് വിദ്യ ബാലൻ അവതരിപ്പിച്ചിരിക്കുന്നത്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി ക്ഷമിക്കണം' എന്ന ക്യാപ്ഷനോടെയാണ് വിദ്യ ബാലൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'മലയാളികളെ… ഇതിലെ ഇതിലെ', ഉർവശി

മലയാളത്തിന്റെ മഹാ നടി', ഒരു ഫ്രെയിമിൽ രണ്ട് OGകൾ. യഥാർത്ഥ OG ശബ്ദത്തിലൂടെയും, മറ്റൊരു OG ആക്ഷനിലൂടെയും' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റുകൾ.

ഇതിന് മുൻപും മലയാള സിനിമയിലെ ഹിറ്റ് സീനുകൾ വിദ്യ ബാലൻ റീ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ‘പഞ്ചാബി ഹൗസി’ലെ നർമ രംഗം റീലായി അവതരിപ്പിച്ച് മുൻപ് നടി കയ്യടി നേടിയിട്ടുണ്ട്. പഞ്ചാബി ഹൗസ് സിനിമയിൽ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന തമാശ രംഗമാണ് വിദ്യ ബാലൻ രസകരമായി അവതരിപ്പിച്ചത്. ലിപ് സിങ്കിനൊപ്പം വിദ്യയുടെ രസകരമായ ഭാവങ്ങൾ കൂടി ചേർന്നപ്പോൾ വീഡിയോ വൈറലായി. മലയാളി സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് വിദ്യ ബാലന്റെ പെർഫോമൻസിനെ അഭിനന്ദിച്ചത്.നിരവധി മലയാളികളും റീലിന് താഴെ കമന്റുമായി എത്തി.

സമൂഹ മാധ്യമങ്ങളിൽ സജീവമായ വിദ്യ ബാലൻ ഇടയ്ക്കിടെ ഇത്തരം റീലുകൾ പങ്കുവെയ്ക്കാറുണ്ട്. രസകരമായ റീലുകൾക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/369437/urvashi-vidya-balan-achuvinte-amma)