#vidyasagar | 'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ

#vidyasagar | 'അതേ സിനിമ, അതേ മാജിക്, ഒരിക്കലും മറക്കാൻ കഴിയാത്ത യാത്ര'; ആരാധകരുടെ ആവേശം കണ്ട് വിദ്യാസാഗർ
Apr 29, 2024 03:45 PM | By Athira V

റീ റിലീസ് 'ഗെത്താ'ക്കി മാറ്റിക്കൊണ്ട് വിജയ് ചിത്രം 'ഗില്ലി' ബോക്സ് ഓഫീസിൽ കോടികൾ നേടുകയാണ്. ഇന്ത്യയിലും വിദേശത്തുമായി കളക്ഷൻ വാരിക്കൂട്ടിയ തങ്ങളുടെ സിനിമ കാണാൻ എത്തിയ സംഗീത സംവിധായകൻ വിദ്യാസാഗർ വലിയ ആഹ്ലാദത്തിലാണ്.

20 വർഷങ്ങൾക്ക് മുൻപ് താൻ ഈണം പകർന്ന പാട്ടിന് ഇന്ന് തിയേറ്റിൽ ഉയരുന്ന വിസിലടികളുടെയും ഡാൻസിന്റെയും മേളം തന്റെ ഹൃദയം നിറയ്ക്കുന്നു എന്നാണ് വിദ്യാസാഗർ പറയുന്നത്.

അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഗില്ലി കാണാൻ പോയപ്പോഴുണ്ടായ പ്രേക്ഷകരുടെ ആരവം സംഗീത സംവിധായകൻ പങ്കുവെച്ചത്. '20 വർഷങ്ങൾക്ക് ശേഷം, അതേ സിനിമ, അതേ മാജിക്, കാലങ്ങൾക്കിപ്പുറവും പ്രേക്ഷകരുടെ ഈ ആഹ്ലാദത്തിൽ മനസ് നിറഞ്ഞു. ഒരിക്കലും മറക്കാൻ കഴിയാത്ത ഈ യാത്രയുടെ ഭാഗാമാകാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണ് ഞാൻ,' എന്നായിരുന്നു വിദ്യാസാഗർ കുറിച്ചത്.

https://www.instagram.com/reel/C6TnSbeSGBA/?utm_source=ig_web_copy_link

അതേസമയം, ഒരു വാരത്തിനുള്ളിൽ ഗില്ലി 20 കോടിയിലധികം രൂപയാണ് നേടിയത്. തമിഴകത്തെ റീ റിലീസുകളിൽ 20 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണ് ഗില്ലി. 320 തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്‍യുടെ ആദ്യ സിനിമ കൂടിയായിരുന്നു.

ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്‍ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്‍ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.

#vidyasagar #rewatched #ghilli #theater #says #he #is #overwhelmed

Next TV

Related Stories
വിഎസിന് തമിഴകത്തിൻ്റെ ആദരം; 'വീരവണക്ക'ത്തിലെ ഗാനം നേതാവിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

Jul 23, 2025 10:45 PM

വിഎസിന് തമിഴകത്തിൻ്റെ ആദരം; 'വീരവണക്ക'ത്തിലെ ഗാനം നേതാവിന് സമർപ്പിച്ച് പ്രകാശനം ചെയ്തു

'വീരവണക്ക'ത്തിലെ ഗാനം വിഎസിന് സമർപ്പിച്ച് പ്രകാശനം...

Read More >>
'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

Jul 21, 2025 03:20 PM

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി...

Read More >>
കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

Jul 18, 2025 10:28 AM

കരാർ ഉറപ്പിച്ച സിനിമകൾ നടന്നില്ല; മറ്റ് സിനിമകൾ നഷ്ടമായി, കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രവി മോഹൻ

കരാർ ഉറപ്പിച്ച സിനിമ ചിത്രീകരണം ആരംഭിക്കാത്തതിനാൽ ആറുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ രവി...

Read More >>
'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

Jul 15, 2025 01:56 PM

'ജാഗ്രതയും പ്രാർത്ഥനയുമായി തുടങ്ങിയ ദിവസം, മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു' -പാ രഞ്ജിത്ത്

സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്....

Read More >>
സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

Jul 14, 2025 05:44 PM

സ്റ്റണ്ട്മാൻ രാജുവിന്റെ മരണം; പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട്മാൻ രാജുവിന്റെ മരണംത്തിൽ പാ രഞ്ജിത്തിനും നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall