Jul 15, 2025 01:56 PM

(moviemax.in) തന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ച സ്റ്റണ്ട്മാൻ മോഹന്‍രാജിന്‍റെ (രാജു) വിയോഗത്തിൽ പ്രതികരണവുമായി സംവിധായകൻ പാ രഞ്ജിത്ത്. എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഒരു മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് എന്ന നിലയിൽ അദ്ദേഹം ഓർമ്മിക്കപ്പെടുമെന്ന് പാ രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സ്റ്റണ്ട് ടീമിലെ സഹപ്രവർത്തകരും ക്രൂവിലെ ഞങ്ങളെല്ലാവരും ഏറെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മോഹൻ രാജെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു എന്നും പാ രഞ്ജിത്ത് കുറിച്ചു.

https://x.com/beemji/status/1945003776584163743

പാ രഞ്ജിത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണരൂപം:

ജൂലൈ 13 ന് രാവിലെ, തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ "വേട്ടുവം" എന്ന സിനിമയുടെ സെറ്റുകളിൽ വച്ച്, അപ്രതീക്ഷിതമായി സ്റ്റണ്ട് ആർട്ടിസ്റ്റും ദീർഘകാല സഹപ്രവർത്തകനുമായ മോഹൻ രാജിനെ ഞങ്ങൾക്ക് നഷ്ടമായി. അദ്ദേഹത്തിന്റെ ഭാര്യയുടെയും കുട്ടികളുടെയും അദ്ദേഹത്തിന്റെ അറിയുന്നവരുടെയും വേദനയിൽ ഞങ്ങൾ പങ്കുചേരുന്നു. വിശദമായ ആസൂത്രണവും, ജാഗ്രതയും, പ്രാർത്ഥനയുമായി തുടങ്ങിയ ഒരു ദിവസം അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണത്തിൽ അവസാനിച്ചു.

ഇത് ഞങ്ങളെ എല്ലാവരെയും ഞെട്ടലിലേക്കും ഹൃദയഭേദകമായ നിലയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. സ്റ്റണ്ട് ടീമിലെ സഹപ്രവർത്തകരും ക്രൂവിലെ ഞങ്ങളെല്ലാവരും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയാണ് മോഹൻ രാജ്. സ്റ്റണ്ട് സീനുകൾ ചെയ്യുന്നതിൽ അദ്ദേഹം പ്രഗത്ഭനായിരുന്നു.

ഞങ്ങളുടെ സ്റ്റണ്ട് ഡയറക്ടർ ദിലീപ് സുബ്ബരായന്റെ സഹായത്തോടെ എല്ലാ പ്രോട്ടോകോളുകളും സ്വീകരിച്ചുകൊണ്ടാണ് സ്റ്റണ്ട് സീനുകൾ എടുക്കുന്നത്. എന്നാൽ എല്ലാ തയ്യാറെടുപ്പുകളും മുൻകരുതലുകളും ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. അദ്ദേഹത്തിന് ഞങ്ങളുടെ ബഹുമാനവും സ്നേഹവും ആരാധനയും എപ്പോഴും ഉണ്ടായിരിക്കും. ഒരു മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റ് ആയിരുന്നു അദ്ദേഹം. അങ്ങനെ തന്നെ അദ്ദേഹം എപ്പോഴും നമ്മുടെ ഓർമ്മയിൽ നിലനിൽക്കും.



Director Pa Ranjith reacts to the demise of stuntman Mohanraj death

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall