Jul 18, 2025 11:24 AM

(moviemax.in) തമിഴ് സിനിമ സംവിധാന രംഗത്തെ പ്രമുഖ വ്യക്തിത്വമായ വേലു പ്രഭാകരന്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസങ്ങളിലായി ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. 68 വയസ്സായിരുന്നു.

സംവിധാനത്തോടൊപ്പം നടനായും ഛായാഗ്രാഹകനായും തമിഴ് സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു വേലു പ്രഭാകരന്‍. 1989 ല്‍ നാളെയ മനിതന്‍ എന്ന സിനിമയിലൂടെയാണ് വേലു പ്രഭാകരന്‍ സംവിധായകനായി തമിഴ് സിനിമ രംഗത്ത് കടന്നുവരുന്നത്. ഇതിന്റെ തുടർച്ചയെന്നോണം 'അതിശയ മനിതന്‍' എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് വന്ന അസുരന്‍, രാജാലി എന്നീ സിനിമകള്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

വേലു പ്രഭാകരൻ സംവിധാനം ചെയ്ത കാതല്‍ അരംഗം തമിഴ് സിനിമ രംഗത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച സിനിമയായിരുന്നു. ജാതിയും ലൈംഗികതയും പ്രമേയമാക്കി വന്ന ഈ ചിത്രത്തിലെ പല രംഗങ്ങളും നീക്കം ചെയ്യണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടു. അതിനെത്തുടർന്ന് ചില സീനുകൾ ഒഴിവാക്കിയും സംഭാഷണം മ്യൂട്ട് ചെയ്തും കാതല്‍ കഥൈ എന്ന പേരില്‍ സിനിമ റിലീസ് ചെയ്യുകയായിരുന്നു.

ഒരു ഇയക്കുണരില്‍ കാതല്‍ ഡയറി, ശിവന്‍, കടവുള്‍ തുടങ്ങിയവയാണ് വേലു പ്രഭാകരന്‍ സംവിധാനം ചെയ്ത മറ്റ്സിനിമകൾ. ‘ഗാങ്സ് ഓഫ് മദ്രാസ്’, ‘കാഡവര്‍’, ‘പിസ്സ 3: ദി മമ്മി’, ‘റെയ്ഡ്’, ‘വെപ്പണ്‍’, ‘അപ്പു ഢക എസ്ടിഡി’ എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം വേഷമിടും ചെയ്തിട്ടുണ്ട്. നടിയും സംവിധായകയുമായ ജയാദേവിയായിരുന്നു വേലു പ്രഭാകരന്റെ ആദ്യഭാര്യ. വിവാഹമോചനം നേടിയ അദ്ദേഹം 2017 ല്‍ ഷേര്‍ളി ദാസിനെ വിവാഹം കഴിച്ചു.

Noted Tamil director Velu Prabhakaran passes away

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall