'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ

'ഉറങ്ങാൻ പോകുന്നതിനു മുൻപ് എനിക്ക് ഭാര്യയോട് അത് ചെയ്യണം, പക്ഷെ അവൾ അതിന് സമ്മതിക്കാറില്ല'; തുറന്ന് പറഞ്ഞ് നടൻ രവി കിഷൻ
Jul 21, 2025 03:20 PM | By Anjali M T

(moviemax.in)​ എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ഭാര്യ പ്രീതിയുടെ കാൽ തൊട്ടു വന്ദിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടനും എംപിയുമായ രവി കിഷൻ. കപിൽ ശർമ്മയുടെ നെറ്റ്ഫ്ലിക്സ് ഷോ ആയ 'ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൺ ഓഫ് സർദാർ 2 എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം അജയ് ദേവ്​ഗൺ, മൃണാൾ ഠാക്കൂർ എന്നിവർക്കൊപ്പമാണ് അദ്ദേഹം ഷോയ്ക്കെത്തിയത്.

ഷോ പുരോ​ഗമിക്കുന്നതിനിടെ കപിൽ ശർമ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ രവി കിഷൻ അത് സമ്മതിക്കുകയായിരുന്നു. താൻ ഭാര്യ പ്രീതി കിഷന്റെ കാൽ തൊട്ട് വണങ്ങാറുണ്ടെന്നും എന്നാൽ ഭാര്യ അതിന് സമ്മതിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഭാര്യ ഉറങ്ങുമ്പോഴാണ് താൻ അവരുടെ കാൽ തൊട്ട് വന്ദിക്കുന്നതെന്നും രവി കിഷൻ കൂട്ടിച്ചേർത്തു.

"എനിക്ക് പണമോ മറ്റൊന്നുമോ ഇല്ലാതിരുന്നപ്പോൾ അവൾ എന്റെ ദുഃഖങ്ങളിൽ പങ്കാളിയായിരുന്നു. അന്നുമുതൽ അവൾ എന്നെ വിട്ടുപോയിട്ടില്ല. ഇന്ന് ഞാൻ എന്താണോ, ആ പാവം എന്റെ കൂടെയുണ്ടായിരുന്നു... അവൾ എന്നെ കൈകാര്യം ചെയ്ത രീതിക്ക് ഞാനവളുടെ കാൽതൊട്ട് വണങ്ങേണ്ടിയിരിക്കുന്നു. അതിന് അവർ യോ​ഗ്യയാണ്." രവി കിഷൻ വിശദമാക്കി.

ഷോയുടെ ഈ ഭാ​ഗത്തിന്റെ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നിരവധി പേരാണ് രവി കിഷന് അഭിനന്ദനങ്ങളുമായെത്തിയത്. യഥാർത്ഥ സ്നേഹം ഈ ലോകത്ത് വിരളമാണ്. അതിനാൽ രവി സാറിന് എൻ്റെ അഭിനന്ദനങ്ങൾ എന്നായിരുന്നു ഒരു കമന്റ്. ഒരു സ്ത്രീ തന്റെ പങ്കാളിക്കുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുകയും, പങ്കാളി അതിനെ വളരെയധികം ബഹുമാനിക്കുകയും ചെയ്യുമ്പോൾ, ഒരു സ്ത്രീക്ക് അവളുടെ ജീവിതം വിജയകരമാകാൻ മറ്റെന്താണ് വേണ്ടതെന്നാണ് മറ്റൊരു പ്രതികരണം.

തന്റെ ബാല്യകാല സഖിയായ പ്രീതിയെ 1993-ലാണ് രവി കിഷൻ വിവാഹംകഴിച്ചത്. റീവ, തനിഷ്ക്, ഇഷിത, സാക്ഷവ് എന്നിങ്ങനെ നാല് മക്കളാണ് ഇവർക്കുള്ളത്. മൂത്തമകൾ റീവ കിഷൻ 'സബ് കുശൽ മംഗൾ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ, അദ്ദേഹത്തിന്റെ മറ്റ് മക്കൾ സിനിമാ മേഖലയിൽ നിന്ന് വിട്ടുനിൽക്കുകയാണ്.


Actor and MP Ravi Kishan reveals that he greets his wife Preethi by touching her feet every night before going to bed.

Next TV

Related Stories
പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

Sep 14, 2025 03:05 PM

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ -ഖുശ്ബു

പ്രായപൂർത്തിയാവാത്ത എന്നെ അന്ന് അച്ഛൻ...! പ്രശസ്തയായ ശേഷം എന്നെ തേടി വന്നു, മുന്നിൽ കണ്ടാൽ ഭദ്രകാളിയാകുമെന്ന് ഞാൻ...

Read More >>
'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

Sep 11, 2025 02:52 PM

'നായികമാരെ ചുംബിക്കുന്ന രംഗങ്ങൾ, അതുകൊണ്ട് കമൽ ഹാസൻ സിനിമകൾ ഇഷ്ടമല്ല'; തുറന്നു പറഞ്ഞ് മോഹിനി

കമൽ ഹാസൻ സിനിമകൾ കാണാൻ തനിക്ക് ഇഷ്ടമല്ലെന്ന് നടി മോഹിനി...

Read More >>
സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

Sep 11, 2025 11:03 AM

സംവിധായകൻ എസ്. നാരായണിനെതിരെ സ്ത്രീധന പീഡനത്തിന് കേസ്; എഫ്ഐആർ മരുമകളുടെ പരാതിയിൽ

പ്രശസ്ത കന്നട സംവിധായകനെതിരെ സ്ത്രീധന പീഡനത്തിന് കേസ്....

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall