(moviemax.in) മലയാളികൾക്കും ഏറെ പ്രിയപ്പെട്ട ബോളിവുഡ് താരമാണ് വിദ്യാ ബാലൻ. കഴിഞ്ഞ 20 വർഷമായി ഇൻസ്ട്രിയിൽ നിറഞ്ഞു നിൽക്കുന്ന വിദ്യ ഇതിനകം സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ്. 'പരിനീത' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിദ്യ, ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഓരോ രംഗവും ചിത്രീകരിക്കുമ്പോൾ എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ എന്ന ചോദ്യത്തിന്, പല്ലുകൾ, മൂക്ക്, പ്രാഥമിക ശുചിത്വം, ഗന്ധം എന്നിവ ശ്രദ്ധിക്കുന്നുണ്ട് എന്ന് വിദ്യ പറഞ്ഞു. ഇതിനിടെയാണ് മുൻപ് നടന്ന ദുരനുഭവം വിദ്യാ ബാലൻ പറഞ്ഞത്.
"വർഷങ്ങൾക്ക് മുൻപാണ്. ഒരു ഇന്റിമേറ്റ് രംഗം ചിത്രീകരിക്കുകയാണ്. ഒപ്പം അഭിനയിക്കേണ്ട നടൻ ചൈനീസ് ഭക്ഷണം കഴിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ വെളുത്തുള്ളിയുടേയും സോയ സോസിന്റേയും ഒരുതരം രൂക്ഷമായ ഗന്ധം എനിക്ക് അനുഭവപ്പെടുന്നുണ്ടായിരുന്നു. അയാൾ ബ്രഷ് ചെയ്തിട്ടില്ലെന്ന് മനസിലായി. അയാൾക്കും ഒരു പാർട്ണർ കാണില്ലേന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കാൻ വരുമ്പോൾ ബ്രഷ് ചെയ്യേണ്ടൊരു മാന്യത അയാൾക്ക് വേണ്ടതല്ലേന്ന് ചിന്തിച്ച് പോയി", എന്നായിരുന്നു വിദ്യാ ബലൻ പറഞ്ഞത്.
ഭൂൽ ഭുലയ്യ 3 ആണ് വിദ്യാ ബാലന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കാർത്തിക് ആര്യൻ, തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ മഞ്ജുളിക എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മലയാളത്തിന്‍റെ കള്‍ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴിന്‍റെ ഹിന്ദി റീമേക്ക് ആണ് ഭൂല്‍ ഭൂലയ്യ. ഇതിന്‍റെ മൂന്നാം ഭാഗമായിരുന്നു ചിത്രം ഒരു ഹൊറര്‍ കോമഡി എന്‍റര്‍ടെയ്നറായാണ് ഒരുങ്ങിയത്.
Vidya Balan reveals an experience she had while filming an intimate scene