---
title: "പ്രണയം ഇപ്പോഴും പഴയതുപോലെ! 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്';  മോഹൻലാലിന്റെ കൈപിടിച്ച് സുചിത്രയുടെ പാട്ട്, ഹൃദയം കവർന്ന് താരദമ്പതികൾ"
english_title: "Suchitra's song holding Mohanlal's hand, the star couple stole hearts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346760/suchitras-song-holding-mohanlals-hand-the-star-couple-stole-hearts"
published_at: "2026-03-10T11:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb7a552c3c_lal.jpg"
keywords: []
---

# പ്രണയം ഇപ്പോഴും പഴയതുപോലെ! 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്';  മോഹൻലാലിന്റെ കൈപിടിച്ച് സുചിത്രയുടെ പാട്ട്, ഹൃദയം കവർന്ന് താരദമ്പതികൾ

> **Lead Summary:** **(https://moviemax.in/**) സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ സുന്ദരമായ നിമിഷങ്ങളുമായി മലയാളികളുടെ പ്രിയതാരം മോഹൻലാലും ഭാര്യ സുചിത്രയും വീണ്ടും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. സുചിത്ര പാട്ടുപാടുന്നതും മോഹൻലാൽ അത് ആസ്വദിക്കുന്നതുമായ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. സംഗീത സംവിധായകനായ ചാള്‍സ് ആന്‍റണിയാണ് സുചിത്രയും മോഹന്‍ലാലും പാട്ട് പാടുന്നതിന്‍റെ വിഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

## Article Content

**(https://moviemax.in/**) സിനിമയിലെ പ്രണയരംഗങ്ങളെക്കാൾ സുന്ദരമായ നിമിഷങ്ങളുമായി മലയാളികളുടെ പ്രിയതാരം മോഹൻലാലും ഭാര്യ സുചിത്രയും വീണ്ടും സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. സുചിത്ര പാട്ടുപാടുന്നതും മോഹൻലാൽ അത് ആസ്വദിക്കുന്നതുമായ ഹൃദ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. സംഗീത സംവിധായകനായ ചാള്‍സ് ആന്‍റണിയാണ് സുചിത്രയും മോഹന്‍ലാലും പാട്ട് പാടുന്നതിന്‍റെ വിഡിയോ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

പ്രശസ്‌ത ഇംഗ്ലീഷ് ബാൻഡായ ബീറ്റിൽസിന്റെ 'ഐ വാണ്ട് ടു ഹോൾഡ് യുവർ ഹാൻഡ്‌സ്' എന്ന ഗാനമാണ് സുചിത്ര ആലപിക്കുന്നത്. സുചിത്രയുടെ തൊട്ടുപുറകിലായി മോഹന്‍ലാല്‍ നില്‍ക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ L366 ലുക്കിലാണ് മോഹന്‍ലാൽ വിഡിയോയിൽ ഉള്ളത്.

വിഡിയോയിൽ ഉടനീളം പാട്ടുപാടുമ്പോൾ സുചിത്ര മോഹൻലാലിന്‍റെ കൈകൾ ചേർത്തുപിടിച്ചിരിക്കുന്നതായി കാണാം. പാട്ട് അവസാനിക്കുന്നതോടെ മോഹൻലാൽ കൈയ്യടിച്ച് അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. ഇപ്പോഴും ഇവർ എത്ര മനോഹരമായാണ് ഒന്നിച്ചുള്ള നിമിഷങ്ങൾ ആസ്വധിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൗര്‍ണമിയേ…, എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് എന്നീ പഴയ മലയാള ഗാനങ്ങളും ഹിന്ദി ഗാനവുമെല്ലാം ഏറെ ആസ്വധിച്ച് പാടുന്ന മോഹന്‍ലാലിനെയും ചാള്‍സ് പങ്കുവെച്ച വിഡിയോയിൽ കാണാം. വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/346760/suchitras-song-holding-mohanlals-hand-the-star-couple-stole-hearts)