---
title: "'കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന് എന്നെ വിളിച്ചു, ഒരാണിനെ നിങ്ങൾ പിഴയെന്ന് പറയുമോ? '; പൊട്ടിത്തെറിച്ച് അമൃത സുരേഷ്"
english_title: "Amrita Suresh explodes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/346747/amrita-suresh-explodes"
published_at: "2026-03-10T11:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afafcfb2547_Amrita_Suresh_explodes.jpg"
keywords: []
---

# 'കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന് എന്നെ വിളിച്ചു, ഒരാണിനെ നിങ്ങൾ പിഴയെന്ന് പറയുമോ? '; പൊട്ടിത്തെറിച്ച് അമൃത സുരേഷ്

> **Lead Summary:** പ്രതിസന്ധികളെയും വിമർശനങ്ങളെയും അതിജീവിച്ച് സംഗീതവഴിയിൽ കരുത്തോടെ മുന്നേറുന്ന അമൃത സുരേഷിന്റെ പുതിയ ആൽബം 'പിഴ' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങളെയും മുൻവിധികളെയും പ്രമേയമാക്കിയ ഗാനം ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. 'ഉയർത്തെഴുന്നേറ്റവളുടെ സ്വരം' എന്നാണ് ആൽബം കണ്ട പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

## Article Content

പ്രതിസന്ധികളെയും വിമർശനങ്ങളെയും അതിജീവിച്ച് സംഗീതവഴിയിൽ കരുത്തോടെ മുന്നേറുന്ന അമൃത സുരേഷിന്റെ പുതിയ ആൽബം 'പിഴ' സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്ത്രീകൾ നേരിടുന്ന സൈബർ ആക്രമണങ്ങളെയും മുൻവിധികളെയും പ്രമേയമാക്കിയ ഗാനം ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. 'ഉയർത്തെഴുന്നേറ്റവളുടെ സ്വരം' എന്നാണ് ആൽബം കണ്ട പ്രേക്ഷകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

> തന്റെ ജീവിതത്തിൽ നേരിട്ട കടുത്ത സൈബർ ആക്രമണങ്ങളെക്കുറിച്ച് അമൃത തുറന്നുപറയുന്നു. "കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന പേര് ഒരു ഘട്ടത്തിൽ എനിക്ക് ലഭിച്ചിരുന്നു. പലപ്പോഴും മിണ്ടാതിരുന്നപ്പോഴാണ് ഞാൻ തെറ്റുകാരിയായി മുദ്രകുത്തപ്പെട്ടത്," എന്ന് അമൃത വികാരാധീനയായി പറഞ്ഞു. തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കുള്ള സംഗീതാത്മകമായ മറുപടിയായാണ് 'പിഴ'യെ ആരാധകർ വിലയിരുത്തുന്നത്. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന അമൃതയുടെ ഈ ചുവടുവെപ്പിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

> "ഞാന്‍ ഒരിക്കലും പുരുഷ വിരോധിയല്ല. ഒരുപാട് നല്ല സുഹൃത്തുക്കളുണ്ട്. സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കെതിരെ പറയുന്നത് ഭയങ്കര വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഒരു സ്ത്രീയും അല്ലെങ്കില്‍ ഒരാളും അടുത്ത ദിവസം കളഞ്ഞിട്ട് പോകണമെന്ന് കരുതിയള്ള റിലേഷനിലാവുന്നത്. നന്നായി വരണമെന്ന് ആഗ്രഹിച്ചിട്ടാണ് പോകുന്നത്. ചിലര്‍ക്കത് ഫസ്റ്റ് തന്നെ ശരിയാകും. ചിലര്‍ക്ക് വര്‍ക്കാവില്ല. അങ്ങനെ എത്രയോ സ്ത്രീകളുണ്ട്", എന്ന് അമൃത സുരേഷ് പറയുന്നു.

> "മാറത്തണഞ്ഞാൽ പിഴ, മാറി നടന്നാൽ പിഴ, മാറത്തടിച്ചാലും നീ തന്നെ പിഴ. നെഞ്ചത്തടിച്ച് കരഞ്ഞാലും അപ്പോഴും പെണ്ണ് തന്നെയാണ് പിഴ. ഒരു പെണ്ണിനെ പിഴ എന്ന് പറയും. ഒരാണിനെ പിഴ എന്ന് പറയോ? അങ്ങനെ പറയണമെന്നല്ല. ചോദിക്കുന്നതാണ്. ഒരാളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ എനിക്ക് ജീവിക്കാനാകും. പക്ഷേ എനിക്കൊരു മോളില്ലേ. പാപ്പുവിനെ ഒരു ഏജ് കഴിഞ്ഞപ്പോള്‍ സ്കൂളിലൊക്കെ കളിയാക്കാന്‍ തുടങ്ങി. എന്തിന് അമ്മയുടെ കൂടെ നില്‍ക്കുന്നെന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. ഞാനും അഭിരാമിയുമൊക്കെ എത്രയോ തവണ പ്രിന്‍സിപ്പളിന്‍റെ അടുത്ത് പോയിട്ടുണ്ട്. ഇപ്പോ അങ്ങനെ ഒന്നുമില്ല കേട്ടോ. മിണ്ടാതിരുന്നപ്പോഴാണ് ഞാൻ തെറ്റ് കാരിയായത്. പറയാനുള്ളത് പറയണം. എന്റെ ലൈഫ് എന്നെ പഠിപ്പിച്ച കാര്യമാണത്. കേരളത്തിലെ ഏറ്റവും ദുഷിച്ച പെണ്ണെന്ന് പേര് വന്നിട്ടുണ്ട് എനിക്ക്. ഒരുഘട്ടത്തിൽ അത്രമാത്രം കേട്ടിട്ടുണ്ട് ഞാൻ", എന്നും അമൃത കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡയയോട് ആയിരുന്നു അമൃതയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/346747/amrita-suresh-explodes)