'ഇത് വേദനയല്ല, അതിനും അപ്പുറം; മരിക്കാൻ തോന്നുന്നു!'; ബോഡി ഷെയ്മിങ്ങിൽ പൊട്ടിത്തെറിച്ച് സന

'ഇത് വേദനയല്ല, അതിനും അപ്പുറം; മരിക്കാൻ തോന്നുന്നു!'; ബോഡി ഷെയ്മിങ്ങിൽ പൊട്ടിത്തെറിച്ച് സന
Mar 10, 2026 11:48 AM | By Anusree vc

(https://moviemax.in/) കേരളത്തിലെ പ്രശസ്തയായ വനിതാ ഡിജെകളിൽ ഒരാളായ ഡിജെ സനയ്ക്ക് (ഷഹന) നേരെ തൃശ്ശൂരിലെ പ്രകടനത്തിന് പിന്നാലെ അതിരൂക്ഷമായ സൈബർ ആക്രമണം. കൊച്ചി സ്വദേശിനിയായ സന, കേരളത്തിന് പുറത്തും വിദേശത്തും നിരവധി ഷോകൾ അവതരിപ്പിച്ച് ശ്രദ്ധേയയാണ്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിട്ടിട്ടുണ്ടെങ്കിലും, കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന പരിപാടിക്ക് പിന്നാലെയാണ് മുൻപെങ്ങും ഇല്ലാത്ത വിധം സൈബർ ഇടങ്ങളിൽ താരം വേട്ടയാടപ്പെടുന്നത്.

വസ്ത്രധാരണത്തെ അധിക്ഷേപിക്കുന്നതിനൊപ്പം അതിക്രൂരമായ ബോഡി ഷെയ്മിങ്ങും താരത്തിന് നേരെ നടക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സനയുടെ വീഡിയോകൾക്ക് താഴെ വൻതോതിലുള്ള അധിക്ഷേപ കമന്റുകളാണ് ഉയരുന്നത്. എന്നാൽ ഇതിനോടകം തന്നെ നിരവധി പേർ താരത്തിന് പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്.

നിരവധി പേരാണ് റിയാക്ഷൻ വീഡിയോകളുമായി രം​ഗത്ത് എത്തിയത്. സ്ത്രീകൾ അടക്കമുള്ളവരാണ് സനയ്ക്ക് എതിരെ രം​ഗത്ത് എത്തിയത്. ഇപ്പോഴിതാ സൈബറാക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന. ഒരു റിയാക്ഷൻ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത് കൊണ്ടാണ് സനയുടെ പ്രതികരണം. സബീൽ ബില്ലു എന്നയാളുടെ പോസ്റ്റിന് താഴെയാണ് കമന്റ്. 'സ്ത്രീകൾ ഈ വീഡിയോ കണ്ടിട്ട് അഭിപ്രായം പറയൂ', എന്നായിരുന്നു സബീലിന്റെ ക്യാപ്ഷൻ.

ഇത് വേദനയ്ക്കും അപ്പുറമായ കാര്യമാണെന്നും ബോഡി ഷെയ്മിങും പരിഹാസങ്ങളും ജീവഭയമുണ്ടാക്കുന്നതാണ് എന്നുമാണ് സന കുറിച്ചിരിക്കുന്നത്. "ഇത് കേവലം വേദന മാത്രമല്ല. അതിനും അപ്പുറമാണ്. ഇത് നിരന്തരമായ ഉപദ്രവവും ഭീഷണിപ്പെടുത്തലും ബോഡി ഷെയ്മിങ്ങുമാണ്. ഒരു സ്ത്രീയുടെ വസ്തുനിഷ്ഠതയും. ഇത്തരം പ്രവർത്തികൾ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ഈ ലോകത്തോട് വിട പറയണമെന്ന ചിന്തകളിലേക്ക് അവരെ തള്ളിവിടുകയാണ് ചെയ്യുന്നത്. ഫലത്തിൽ, അത് സ്വയം ഉപദ്രവിക്കുന്നതിനോ ആത്മഹത്യ ചെയ്യുന്നതിനോ പ്രേരിപ്പിക്കുന്നത് തുല്യമാണ്", എന്നാണ് സന കമന്റിൽ കുറിച്ചിരിക്കുന്നത്. പിന്നാലെ പലരും പരിഹാസവുമായി എത്തിയെങ്കിലും ഇതൊന്നും കാര്യമാക്കേണ്ടെന്നും മുന്നോട്ട് പോകൂവെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നവരും ധാരാളമാണ്.

Content Highlight: Sana blasts body shaming

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News