Jul 26, 2025 07:49 AM

ല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക - ചാപ്റ്റർ വൺ:ചന്ദ്ര. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതുമുതല്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. കല്യാണി സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് നിര്‍മിയ്​ക്കുന്നത്.

ചിത്രത്തിന്‍റെ നിര്‍ണായക അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ദുല്‍ഖര്‍. ചിത്രത്തിന്‍റെ ടീസര്‍ ഡേറ്റാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവിട്ടിരിയ്ക്കുന്നത്. ഒരു പൂച്ചയെ പിടിച്ച് പേടിച്ചുനില്‍ക്കുന്ന നസ്​ലിനേയും ചന്തു സലിം കുമാറിനേയും അരുണ്‍ കുര്യനേയുമാണ് കാണുന്നത്. പശ്ചാത്തലത്തിലുള്ള കെട്ടിടത്തിന് മുകളില്‍ കല്യാണിയുടെ നിഴല്‍ രൂപവും കാണാം. ജൂലൈ 28ന് ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിടും.

ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്‌ത ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ലോക എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.

Nazlin is scared of a cat Kalyani comes to her rescue Loka teaser update

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall