Jul 23, 2025 10:45 PM

(moviemax.in)അന്തരിച്ച വി എസ് സഖാവ് അച്യുതാനന്ദൻ്റെ സ്മരണകൾക്കു മുന്നിൽ സമർപ്പിച്ചു കൊണ്ട് വീരവണക്കം' എന്ന തമിഴ് ചിത്രത്തിലെ ടൈറ്റിൽ ഗാനം പ്രകാശനം ചെയ്തു. പി.കൃഷ്ണപിള്ളയുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും ത്യാഗോജ്ജ്വലമായ പോരാട്ടചരിത്രം പ്രമേയമാക്കി അനിൽ വി നാഗേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് 'വീരവണക്കം'. തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രിയപ്പെട്ട നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസിന് സമർപ്പിച്ചു കൊണ്ട് ചെന്നൈയിലാണ് പ്രകാശനം ചെയ്തത്.

കേരളമൊട്ടുക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കാനായി ഒളിവിലും തെളിവിലും പ്രവർത്തിച്ചിരുന്ന സഖാവ് പി.കൃഷ്ണപിള്ള ആലപ്പുഴയിൽ നിന്നും കണ്ടെത്തിയ നിശ്ചയദാർഢ്യവും വിപ്ലവവീര്യവുമുള്ള യുവാവായിരുന്നു, വി.എസ്. അച്ചുതാനന്ദൻ. പുന്നപ്ര - വയലാർ സമരം ഉൾപ്പെടെയുള്ള തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകിയവരെയും അനുസ്മരിക്കുന്ന 'വീരവണക്ക'ത്തിലെ ഈ പ്രധാനഗാനം, വി.എസ്സിനോടുള്ള ആദരസൂചകമായിട്ടാണ് ചെന്നൈയിൽ പുറത്തിറക്കിയത്.

തമിഴ്നാട്ടിലെ ദ്രാവിഡ കഴകം പ്രസിഡന്റും പെരിയാറുടെ പിൻഗാമിയുമായ കെ. വീരമണിയാണ് ഗാനം റിലീസ് ചെയ്തത്. തമിഴ്നാടിൻ്റെയും കേരളത്തിൻ്റെയും ചരിത്ര പാരമ്പര്യവും പുരോഗമന ചിന്തകളും പരസ്പരസ്നേഹവും ഏവരുടെയും ഓർമ്മകളിൽ നിറയാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ദക്ഷിണേന്ത്യയുടെയും തമിഴ്നാടിൻ്റെയും ഇതിഹാസ ഗായകൻ ടി. എം. സൗന്ദർ രാജൻ്റെ മകൻ ടി.എം.എസ്. സെൽവകുമാറിനെ ചലച്ചിത്ര ഗാനലോകത്ത് അവതരിപ്പിക്കുന്ന ഗാനം കൂടിയാണിത്. അതുകൊണ്ട് തന്നെ ഈ ഗാനം പുറത്തിറങ്ങും മുമ്പ് തമിഴ്നാട്ടിൽ വാർത്താപ്രാധാന്യം നേടിയിരുന്നു. വിശാരദ് ക്രിയേഷൻസ് യൂട്യൂബ് ചാനലിൽ ഗാനം ലഭ്യമാണ്.

Tamil film industry pays tribute to VS achuthanandan Song from Veeravanakkam dedicated

Next TV

Top Stories










News Roundup






https://moviemax.in/- //Truevisionall