(moviemax.in) ബിഗ് ബോസിലൂടെയും, പരമ്പരകളിലൂടെയുമൊക്കെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് യമുന റാണി. അച്ഛന്റെ ഓർമദിനത്തിൽ യമുന റാണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നത്. പത്തൊൻപത് വയസുള്ളപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുക്കേണ്ടി വന്നതാണെന്നും തന്റെ ശക്തിയും വഴികാട്ടിയും പിന്തുണയുമായിരുന്നു അച്ഛനെന്നും യമുന റാണി പറയുന്നു.
'19 വയസ് പ്രായമുള്ളപ്പോഴാണ് ഞാനെന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഞാനതിന് തയ്യാറായിരുന്നില്ല, പക്ഷേ എന്റെ കുടുംബത്തിനു വേണ്ടി അതു ചെയ്യേണ്ടി വന്നു. അരുണാചല്‍ പ്രദേശില്‍ സിപിഡബ്ല്യുഡിയില്‍ സിവില്‍ എഞ്ചിനീയറായിരുന്നു എന്റെ അച്ഛന്‍. അദ്ദേഹം ഞങ്ങള്‍ക്ക് സമ്മാനിച്ചത് മനോഹരമായ ഒരു ബാല്യകാലമാണ്. ഒരു ദിവസം, നിമിഷനേരം കൊണ്ട് എല്ലാം തകരുന്നതു വരെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഹിന്ദിയില്‍ ബിഎ പൂര്‍ത്തിയാക്കിയ ഞാൻ സ്വപ്നങ്ങളെല്ലാം മാറ്റിവെച്ച് അച്ഛനെ സഹായിക്കുവാന്‍ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു.
അങ്ങനെ ജീവിതം എന്നെ സിനിമയിലേക്കും എത്തിച്ചു. ആ നിമിഷം മുതല്‍ അച്ഛന്‍ മാത്രമായിരുന്നു ഞാൻ ജീവിക്കുന്ന ജീവിതത്തിന്റെ യാഥാർഥ്യം മനസിലാക്കിയിരുന്നത്. അദ്ദേഹം എന്റെ അച്ഛന്‍ മാത്രമായിരുന്നില്ല, എന്റെ ശക്തിയും വഴികാട്ടിയും എന്റെ ഏക പിന്തുണയുമായിരുന്നു. മരണശേഷവും, അദ്ദേഹം എന്നെ വിട്ടുപോയിട്ടില്ല. ഇപ്പോഴും അദ്ദേഹം എന്നോടൊപ്പം ഉണ്ട്, എന്റെ കുട്ടികൾക്കൊപ്പമുണ്ട്.
എന്റെ വീഴ്ചയും ചെറുത്തുനിൽപുകളുമെല്ലാം അച്ഛന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ ഒരു മകളെയല്ല, ഒരു യോദ്ധാവിനെയാണ് വളര്‍ത്തിയത്. എന്റെ കുട്ടികള്‍ ഇപ്പോഴും ആ സ്നേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം എവിടേക്കും പോയിട്ടില്ല, കാരണം ഞാന്‍ ഇപ്പോഴും ഒറ്റയ്ക്കാണെന്ന് അദ്ദേഹത്തിനറിയാം. എന്റെ ഹൃദയത്തിൽ അച്ഛന്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. അച്ഛനെ ഞാന്‍ മിസ് ചെയ്യുന്നു, ഒരുപാട് സ്നേഹിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് ഇന്നും എന്നെ വിട്ടുപോയിട്ടില്ല.. എന്റെ കഥ അദ്ദേഹത്തിന്റെയും കഥയാണ്. എന്നും, എപ്പോഴും അച്ഛൻ എന്റെ കൂടെയുണ്ട്'', എന്നായിരുന്നു യമുനാ റാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Yamuna Rani shared a note on her father's death anniversary