എല്ലാം മേക്കപ്പാണ് കുഞ്ഞേ..! സൂപ്പർ സ്റ്റാർ എന്ന് വിളിച്ച ആരാധകന് രസകരമായ മറുപടി നൽകി എംജി

എല്ലാം മേക്കപ്പാണ് കുഞ്ഞേ..! സൂപ്പർ സ്റ്റാർ എന്ന് വിളിച്ച ആരാധകന് രസകരമായ മറുപടി നൽകി എംജി
2026-03-05T22:40:00 | By Roshni Kunhikrishnan

(moviemax.in)മലയാളികളുടെ സംഗീത ജീവിതത്തിൽ എം.ജി. ശ്രീകുമാറിനുള്ള സ്വാധീനം ചെറുതല്ല. തലമുറകൾ മാറിയിട്ടും അദ്ദേഹത്തിന്റെ പാട്ടുകളോടുള്ള ആവേശം ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഏറ്റുമാനൂരിലെ കഴിഞ്ഞ ദിവസത്തെ സംഗീത നിശ. ഭക്തിഗാനമേള എന്ന് കേട്ട് എത്തിയവരെപ്പോലും ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച എംജിയുടെ പ്രകടനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്.

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന കമന്റുകൾക്കും പ്രശംസകൾക്കും തനതായ ശൈലിയിൽ മറുപടി നൽകുന്ന ശീലവും അദ്ദേഹത്തിനുണ്ട്. വരാനിരിക്കുന്ന കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പരിപാടിയെക്കുറിച്ചുള്ള പോസ്റ്റിന് താഴെ വന്ന ചില കമന്റുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "പതിറ്റാണ്ടുകൾക്ക് മുൻപുള്ള പാട്ടുകൾ പാടിയാണ് നിങ്ങൾ ഇപ്പോഴത്തെ തലമുറയെ കയ്യിലെടുക്കുന്നത്" എന്ന കമന്റിന് "എല്ലാം നിങ്ങളുടെ സപ്പോർട്ട്" എന്നാണ് എംജി കുറിച്ചത്.

മറ്റൊരു ആരാധകൻ എംജിയുടെ പെർഫോമൻസിനെ സൂപ്പർ സ്റ്റാർ പരിവേഷത്തോടാണ് ഉപമിച്ചത്. ഇതിന് "എല്ലാം മേക്കപ്പ് ആണ് കുഞ്ഞേ... പക്ഷേ സ്റ്റേജിൽ കയറിയാൽ പിന്നെ നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ..." എന്നായിരുന്നു എംജിയുടെ തമാശ കലർന്ന മറുപടി. ഏത് പ്രായക്കാരെയും ഒരുപോലെ തന്നിലേക്ക് ആകർഷിക്കാൻ എംജിക്ക് ഇപ്പോഴും കഴിയുന്നു എന്നതാണ് ഈ വൈറൽ വീഡിയോകളും കമന്റുകളും സൂചിപ്പിക്കുന്നത്.

Content Highlight: It's all makeup, baby..! MG responds to fan who called him a superstar

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup