---
title: "'മുൻ പങ്കാളിക്കെതിരെ തെളിവുകളുണ്ട്, പക്ഷേ പബ്ലിക്കായി പറയാൻ മാന്യത അനുവദിക്കുന്നില്ല'; വെളിപ്പെടുത്തലുമായി അപ്‌സര"
english_title: "Apsara reveals that she has evidence against her ex-partner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345766/apsara-reveals-that-she-has-evidence-against-her-ex-partner"
published_at: "2026-03-05T14:21:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a94492ed3a7_Apsara_reveals_that_she_has_evidence_against_her_ex-partner.jpg"
keywords: []
---

# 'മുൻ പങ്കാളിക്കെതിരെ തെളിവുകളുണ്ട്, പക്ഷേ പബ്ലിക്കായി പറയാൻ മാന്യത അനുവദിക്കുന്നില്ല'; വെളിപ്പെടുത്തലുമായി അപ്‌സര

> **Lead Summary:** മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ അപ്സര, തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങളിൽ മറുപടിയുമായി രംഗത്ത്. ബിഗ് ബോസ് സഹമത്സരാർത്ഥിയായിരുന്ന ജിന്റോയെ അപ്സര വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

## Article Content

മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ അപ്സര, തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങളിൽ മറുപടിയുമായി രംഗത്ത്. ബിഗ് ബോസ് സഹമത്സരാർത്ഥിയായിരുന്ന ജിന്റോയെ അപ്സര വിവാഹം കഴിക്കാൻ ഒരുങ്ങുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് മുൻ ഭർത്താവ് നടത്തിയ പരാമർശങ്ങൾക്കും അപ്സര മറുപടി നൽകി. അദ്ദേഹത്തിനെതിരെ സംസാരിക്കാൻ തന്റെ പക്കൽ കൃത്യമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, താനത് പൊതുവേദിയിൽ പറയാതിരുന്നത് മാന്യത കൊണ്ടാണെന്ന് നടി പറഞ്ഞു. വ്യക്തിപരമായ ചെളിവാരി എറിയലുകൾക്ക് നിൽക്കാതെ നിയമപരമായാണ് താൻ മുന്നോട്ട് പോയതെന്നും അപ്സര കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾ പലപ്പോഴും അതിരുകടക്കുന്നുവെന്നും താരം ചൂണ്ടിക്കാട്ടി.

'അടുത്തിടെയായി സോഷ്യൽമീഡിയയിൽ നിരന്തരം കാണുന്നതാണ് അപ്സരയും ജിന്റോയും വിവാഹിതരാകാൻ പോകുന്നുവെന്നത്. ജിന്റോ ചേട്ടനുമായി എനിക്ക് കോൺ‌ടാക്ട് പോലുമില്ല. പബ്ലിക്ക് ഫങ്ഷനുകളിൽ വെച്ച് വല്ലപ്പോഴും കാണാറുണ്ട്. ഒരുമിച്ച് ഒരു ഷോയിൽ ഒരുപാടുനാൾ ഉണ്ടായിരുന്ന ആൾക്കാരല്ലേ ഞങ്ങൾ. ബി​ഗ് ബോസിലെ ചേട്ടനുമായി ഏളയമ്മയുടെ കല്യാണമായോയെന്ന് സ്കൂളിൽ നിന്നും പലരും ചോദിച്ചുവെന്ന് ചേച്ചിയുടെ മകൻ എന്റെ അടുത്ത് വന്ന് പറയാറുണ്ട്. ആ കുഞ്ഞിനെ ഞാൻ എന്ത് പറഞ്ഞ് മനസിലാക്കും. നിസ്സഹായ അവസ്ഥയിലാണ് ഞാൻ. എനിക്ക് ഒരു സഹോദരനോ അച്ഛനോ ഉണ്ടായിരുന്നുവെങ്കിൽ ഇടപെടാൻ ഒരാളുണ്ടായേനെ.

എന്നെ പറയുന്നവരെ മീഡിയയിൽ വന്നിരുന്ന് തിരിച്ച് തെറിവിളിക്കാൻ എനിക്ക് ധൈര്യം ഇല്ല. ഇതിനോടകം എനിക്ക് എതിരെ നിരവധി ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. എന്നെ കുറിച്ച് ചിലർ വന്നിരുന്ന് മോശമായി സംസാരിച്ചിട്ടുണ്ട്. എന്റെ മുൻ പങ്കാളി വരെ വന്നിരുന്ന് സംസാരിച്ചിട്ടുണ്ട്. അവരെ എതിർത്ത് പറയാൻ തെളിവുകൾ എന്റെ കയ്യിലുണ്ട്. പക്ഷെ ഇതുപോലെ പബ്ലിക് ആയി വന്നിരുന്ന് പറയാൻ എനിക്ക് ആവില്ല. അതുകൊണ്ട് ഞാൻ നിയമപരമായി പോയിട്ടുമുണ്ട്.

നിയമപരമായി നീങ്ങിയാൽ സ്ത്രീകൾക്കാണ് മുൻ​ഗണനയെന്ന് പറയുമെങ്കിലും എനിക്ക് അത് ഒരിക്കലും ലഭിച്ചിട്ടില്ല. നമ്മുടെ ഭാ​ഗത്താണ് ശരിയെങ്കിലും പ്രാധാന്യം തെളിവുകൾക്കാണ്. പണ്ട് ഞാൻ കോളുകൾ റെക്കോർഡ് ചെയ്യാറില്ലായിരുന്നു. ഇപ്പോൾ പക്ഷെ ചെയ്യാറുണ്ട്. എപ്പോഴാണ് ആളുകൾ നമ്മളോട് മോശമായി പെരുമാറുകയെന്ന് പറയാനാവില്ല. ലൈഫ് പാട്നറേ തെരഞ്ഞെടുക്കുമ്പോൾ മരണം വരെ അയാൾക്കൊപ്പം ജീവിക്കാൻ കഴിയണം എന്ന് തന്നെയാണ് എല്ലാവരും പ്രാർത്ഥിക്കുക. ഭാ​ഗ്യം എന്നൊരു എലമെന്റ് കൂടിയുണ്ട്. പൊരുത്തപ്പെടാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ആളുകൾ ദാമ്പത്യം വേർപ്പെടുത്തുന്നത്,' അപ്സര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345766/apsara-reveals-that-she-has-evidence-against-her-ex-partner)