---
title: "'മാന്യത കാണിക്കേണ്ടത് ക്യാമറയ്ക്ക് മുന്നിലുള്ളവർ മാത്രമല്ല'; പൊങ്കാല വിവാദത്തിൽ ഓൺലൈൻ മീഡിയക്കെതിരെ രമ്യ പണിക്കർ"
english_title: "Ramya Panicker against online media over Pongala controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345790/ramya-panicker-against-online-media-over-pongala-controversy"
published_at: "2026-03-05T15:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a952df4fa4b_20.jpg"
keywords: []
---

# 'മാന്യത കാണിക്കേണ്ടത് ക്യാമറയ്ക്ക് മുന്നിലുള്ളവർ മാത്രമല്ല'; പൊങ്കാല വിവാദത്തിൽ ഓൺലൈൻ മീഡിയക്കെതിരെ രമ്യ പണിക്കർ

> **Lead Summary:** **[**ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നടി അന്ന രാജന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി രമ്യ പണിക്കരും രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം വീടിന്റെ സ്വകാര്യതയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പൊങ്കാല അർപ്പിക്കുന്നതിനിടെ, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനെതിരെയാണ് താരം ശബ്ദമുയർത്തിയത്.

## Article Content

**[**ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് നടി അന്ന രാജന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി രമ്യ പണിക്കരും രംഗത്തെത്തിയിരിക്കുകയാണ്. സ്വന്തം വീടിന്റെ സ്വകാര്യതയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പൊങ്കാല അർപ്പിക്കുന്നതിനിടെ, അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനെതിരെയാണ് താരം ശബ്ദമുയർത്തിയത്.

വിശേഷങ്ങൾ ചോദിക്കാനെന്ന വ്യാജേന എത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകർ, ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്കിടയിൽ താൻ ശ്രദ്ധിക്കാത്ത ആംഗിളുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്തി ദുരുപയോഗം ചെയ്തെന്നാണ് രമ്യയുടെ ആരോപണം.

സ്വന്തം വീടിന്റെ കംഫർട്ട് സോണിൽ നിൽക്കുമ്പോൾ വസ്ത്രധാരണത്തെ കുറിച്ച് ഉപദേശിക്കുന്നവർ, അത് പകർത്തി പ്രചരിപ്പിക്കുന്നവരുടെ മര്യാദയെക്കുറിച്ച് ആലോചിക്കണമെന്ന് താരം ഓർമ്മിപ്പിച്ചു. വിഡിയോ പകർത്തി പുറത്തുവിട്ട ശേഷം കോസ്റ്റ്യൂമിനെ വിമർശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും, മാന്യത കാണിക്കേണ്ടത് ക്യാമറയ്ക്ക് മുന്നിലുള്ളവർ മാത്രമല്ലെന്നും രമ്യ പണിക്കർ കൂട്ടിച്ചേർത്തു.

നേരത്തെ സമാനമായ രീതിയിൽ ബോഡി ഷെയിമിങ്ങിന് ഇരയായ നടി അന്ന രാജൻ, തന്റെ വസ്ത്രധാരണം ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി കണ്ണീരോടെ വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവർത്തകർക്ക് നൽകുന്ന വിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് അവരുടെ കൂടി ഉത്തരവാദിത്തമാണെന്നും ഇത്തരം പ്രവർത്തികൾ പ്രഫഷണലിസത്തിന് നിരക്കാത്തതാണെന്നും രമ്യ പണിക്കർ വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345790/ramya-panicker-against-online-media-over-pongala-controversy)