---
title: "അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്; 'മാപ്പ് പറയേണ്ടത് നടിയല്ല, വീഡിയോകൾ പ്രചരിപ്പിച്ചവരാണ്'"
english_title: "Madhav Suresh supports Anna Rajan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345867/madhav-suresh-supports-anna-rajan"
published_at: "2026-03-05T21:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9ae510536d_19.jpg"
keywords: []
---

# അന്ന രാജന് പിന്തുണയുമായി മാധവ് സുരേഷ്; 'മാപ്പ് പറയേണ്ടത് നടിയല്ല, വീഡിയോകൾ പ്രചരിപ്പിച്ചവരാണ്'

> **Lead Summary:** **ആ**റ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ നടി അന്ന രേഷ്മ രാജന് ഐക്യദാർഢ്യവുമായി നടൻ മാധവ് സുരേഷ്. ഈ വിഷയത്തിൽ അന്ന മാപ്പുപറയേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, തെറ്റായ രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ചവരാണ് യഥാർത്ഥത്തിൽ മാപ്പ് ചോദിക്കേണ്ടതെന്നും മാധവ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

## Article Content

**ആ**റ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ നടി അന്ന രേഷ്മ രാജന് ഐക്യദാർഢ്യവുമായി നടൻ മാധവ് സുരേഷ്. ഈ വിഷയത്തിൽ അന്ന മാപ്പുപറയേണ്ട യാതൊരു സാഹചര്യവുമില്ലെന്നും, തെറ്റായ രീതിയിൽ വീഡിയോകൾ പ്രചരിപ്പിച്ചവരാണ് യഥാർത്ഥത്തിൽ മാപ്പ് ചോദിക്കേണ്ടതെന്നും മാധവ് ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി.

ഭക്തരുടെ സ്വകാര്യതയെയും അന്തസ്സിനെയും മാനിക്കാതെ വെറും 'ക്ലിക്കുകൾക്കും' കാഴ്ചക്കാർക്കുമായി ഇത്തരം ദൃശ്യങ്ങൾ പകർത്തുന്ന മാധ്യമസംസ്കാരത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

തന്റെ സാരിയോ പെരുമാറ്റമോ ആരുടെയെങ്കിലും ഭക്തിയെ മുറിപ്പെടുത്തിയോ എന്ന ആശങ്കയിലാണ് അന്ന നേരത്തെ ക്ഷമാപണം നടത്തിയത്. എന്നാൽ, പുണ്യനിമിഷങ്ങളെ വികലമായി ചിത്രീകരിക്കുന്നവർക്കെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചുവെന്നും നട്ടെല്ലില്ലാത്ത ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മാധവ് കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345867/madhav-suresh-supports-anna-rajan)