---
title: "'ഇതാണ് ഞങ്ങളുടെ കേരള സ്റ്റോറി'; വൈറലായി സൽമാനുൾ ഫാരിസിന്റെയും മേഘയുടെയും വീഡിയോ"
english_title: "Salmanul Faris and Megha's video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345820/salmanul-faris-and-meghas-video-goes-viral"
published_at: "2026-03-05T16:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a967ee80ded_16.jpg"
keywords: []
---

# 'ഇതാണ് ഞങ്ങളുടെ കേരള സ്റ്റോറി'; വൈറലായി സൽമാനുൾ ഫാരിസിന്റെയും മേഘയുടെയും വീഡിയോ

> **Lead Summary:** **'കേ**രള സ്റ്റോറി 2' സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുമ്പോൾ, വേറിട്ടൊരു ജീവിതക്കാഴ്ചയുമായി മിനിസ്‌ക്രീൻ താരം സൽമാനുൾ ഫാരിസും ഭാര്യ മേഘ സൽമാനും. സമൂഹമാധ്യമങ്ങളിൽ കേരളത്തിന്റെ യഥാർത്ഥ മതസൗഹാർദ്ദം വിളിച്ചോതുന്ന പോസ്റ്റുകൾ പങ്കുവെക്കുന്നവരുടെ നിരയിലേക്ക് തങ്ങളുടെ അനുഭവം പങ്കുവെച്ചാണ് ഈ താരദമ്പതികൾ എത്തിയിരിക്കുന്നത്.

## Article Content

**'കേ**രള സ്റ്റോറി 2' സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുമ്പോൾ, വേറിട്ടൊരു ജീവിതക്കാഴ്ചയുമായി മിനിസ്‌ക്രീൻ താരം സൽമാനുൾ ഫാരിസും ഭാര്യ മേഘ സൽമാനും. സമൂഹമാധ്യമങ്ങളിൽ കേരളത്തിന്റെ യഥാർത്ഥ മതസൗഹാർദ്ദം വിളിച്ചോതുന്ന പോസ്റ്റുകൾ പങ്കുവെക്കുന്നവരുടെ നിരയിലേക്ക് തങ്ങളുടെ അനുഭവം പങ്കുവെച്ചാണ് ഈ താരദമ്പതികൾ എത്തിയിരിക്കുന്നത്.

> സൽമാൻ നിസ്കാരത്തിന് ശേഷം ഭാര്യ മേഘയ്ക്ക് ബിസ്മില്ല ചൊല്ലിക്കൊടുക്കുന്നതും ഇരുവരും ഒരുമിച്ച് നോമ്പ് തുറക്കുന്നതുമായ മനോഹരമായ വീഡിയോയാണ് ഇവർ പങ്കുവെച്ചത്. "അവൾ എന്റെ കൂടെ നോമ്പെടുക്കും, ഞാൻ അവളുടെ കൂടെ അമ്പലത്തിലും പോകും... ഇതാണ് ഞങ്ങളുടെ കേരള സ്റ്റോറി" എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഈ സന്ദേശം ഇവർ നൽകിയിട്ടുണ്ട്.

> പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും മുന്നോട്ട് പോകുന്ന ദമ്പതികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. "രണ്ട് വ്യത്യസ്ത മതങ്ങളാണെങ്കിലും അതിരുകളില്ലാത്ത സ്നേഹമാണ് ഇവിടെ കാണുന്നത്", "രണ്ട് മനുഷ്യരെയും അവരുടെ സ്നേഹത്തെയും മാത്രമേ ഇവിടെ കാണാനുള്ളൂ" എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/345820/salmanul-faris-and-meghas-video-goes-viral)