---
title: "'തെറ്റുകൾ പറ്റാത്ത മനുഷ്യരുണ്ടോ? കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയില്ല'; ആദിലയുമായുള്ള വിവാദങ്ങളിൽ മനസ്സ് തുറന്ന് അനുമോൾ"
english_title: "Anumol opens up about the controversies with Aadila"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345795/anumol-opens-up-about-the-controversies-with-aadila"
published_at: "2026-03-05T15:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a955e63dff7_Anumol_opens_up_about_the_controversies_with_Aadila.jpg"
keywords: []
---

# 'തെറ്റുകൾ പറ്റാത്ത മനുഷ്യരുണ്ടോ? കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയില്ല'; ആദിലയുമായുള്ള വിവാദങ്ങളിൽ മനസ്സ് തുറന്ന് അനുമോൾ

> **Lead Summary:** ബിഗ് ബോസ് സീസൺ 7-ലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ ഈ മൂവർ സംഘത്തിന്റെ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് തൊട്ടുമുൻപ് ആദില നടത്തിയ ചില വെളിപ്പെടുത്തലുകളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്.

## Article Content

ബിഗ് ബോസ് സീസൺ 7-ലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ ഈ മൂവർ സംഘത്തിന്റെ ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് തൊട്ടുമുൻപ് ആദില നടത്തിയ ചില വെളിപ്പെടുത്തലുകളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്.

സഹമത്സരാർത്ഥിയായ അക്ബറിനെതിരെ നീങ്ങാൻ അനുമോൾ തന്നെ പ്രേരിപ്പിച്ചുവെന്നാണ് ആദിലയുടെ ആരോപണം. അനുമോൾ തനിക്ക് ഒരു ഫോൺ നമ്പർ നൽകിയെന്നും, അതിൽ വിളിച്ച് അക്ബറിനെതിരെ സംസാരിക്കാൻ നിർദ്ദേശിച്ചുവെന്നും ആദില വെളിപ്പെടുത്തി. ഇത് ബിഗ് ബോസ് വീടിനുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ ആദിലയുടെ ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച അനുമോൾ, താൻ അത്തരത്തിൽ ഒരു നമ്പറും നൽകിയിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി.

ഇപ്പോളിതാ ആദിലയെയും നൂറയെയും കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് അനുമോൾ. മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും എന്നും എല്ലാവരും മനുഷ്യരല്ലേ എന്നും അനുമോൾ ചോദിക്കുന്നു. ''ആദിലയോടും നൂറയോടും കമ്പനി ഉണ്ടോ എന്നു ചോദിച്ചാൽ ബിഗ്ബോസിൽ നിന്നും ഇറങ്ങിയതിനു ശേഷം ഒരു തവണ കണ്ടു. തെറ്റുകൾ ചെയ്യാത്ത മനുഷ്യരുണ്ടോ? എല്ലാ മനുഷ്യർക്കും തെറ്റുകൾ സംഭവിക്കാറുണ്ട്. എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്. അത്രയേ ഉള്ളൂ. എല്ലാം ഓക്കെം ആകും, പഴയത് പോലെയാവും. അവർ നല്ല കുട്ടികളാണ്'', എന്നായിരുന്നു അനുമോളുടെ പ്രതികരണം.

താൻ കൊടുത്ത സ്നേഹം എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല എന്ന് ഒരു സമയത്ത് മനസിലായി. പക്ഷേ അവരുടെ അടുത്ത് ഇപ്പോഴും ഇഷ്ടം മാത്രമാണ് , പിണക്കമൊന്നുമില്ല എന്ന് അനുമോൾ നേരത്തേ പറഞ്ഞിരുന്നു. ''ടിഷ്യൂ പേപ്പറിൽ എഴുതി നൽകിയത് എന്റെ ഫോൺ നമ്പറാണ്. എവിക്ഷനു മുൻപ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ചേച്ചിയാണ് എന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചേച്ചിയെ വിളിക്കണം എന്നും ഇവിടുത്തെ കാര്യങ്ങളെല്ലാം അറിയിക്കണം എന്നും മാത്രമാണ് അവരോട് പറഞ്ഞിട്ടുള്ളത്'', എന്നും അനുമോൾ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/345795/anumol-opens-up-about-the-controversies-with-aadila)