---
title: "'കേരള സ്റ്റോറി 2' പേര് മാറ്റണം; ഹർജിക്കാരന് കോടതിയുടെ രൂക്ഷവിമർശനം"
english_title: "'Kerala Story 2' should be renamed; Court strongly criticizes petitioner"
publisher: "moviemax.in"
canonical_url: "https://moviemax.in/news/345814/kerala-story-2-should-be-renamed-court-strongly-criticizes-petitioner"
published_at: "2026-03-05T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a9659de1238_15.jpg"
keywords: []
---

# 'കേരള സ്റ്റോറി 2' പേര് മാറ്റണം; ഹർജിക്കാരന് കോടതിയുടെ രൂക്ഷവിമർശനം

> **Lead Summary:** **കൊച്ചി:** 'കേരള സ്റ്റോറി 2' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തരവിറക്കിയ ഡിവിഷൻ ബെഞ്ചിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാദങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിക്കാരന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്.

## Article Content

**കൊച്ചി:** 'കേരള സ്റ്റോറി 2' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ ഉത്തരവിറക്കിയ ഡിവിഷൻ ബെഞ്ചിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാദങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയതാണ് കോടതിയെ ചൊടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിക്കാരന്റെ നിലപാടിനെതിരെ രംഗത്തെത്തിയത്.

അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ചിനെതിരായ പരാമർശങ്ങൾ എങ്ങനെ ഹർജിയിൽ ഇടംപിടിച്ചു എന്ന് കോടതി ആരാഞ്ഞു. ഹർജിയിലെ വാദങ്ങൾ കോടതിയെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷിച്ചതിനെത്തുടർന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തി. കോടതിക്കെതിരായ വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത് പുതിയ ഹർജി സമർപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/345814/kerala-story-2-should-be-renamed-court-strongly-criticizes-petitioner)