(moviemax.in)തന്റെ സിനിമാ തിരഞ്ഞെടുപ്പുകളിൽ സഹോദരൻ ആസിഫ് അലിയെ അനുകരിക്കാൻ ശ്രമിക്കാറുണ്ടെന്നും അത് തുറന്നുപറയുന്നതിൽ തനിക്ക് മടിയൊന്നുമില്ലെന്നും നടൻ അസ്കർ അലി. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ആസിഫ് അലി അടുത്ത കാലത്തായി കാണിക്കുന്ന സെലക്ടിവിറ്റിയും തിരക്കഥകളോടുള്ള സമീപനവും താൻ ശ്രദ്ധിക്കാറുണ്ടെന്നും അസ്കർ പറഞ്ഞു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇക്ക സിനിമയിൽ എത്തിയതെന്നും സിനിമയുടെ ഗ്ലാമർ തന്നെയും ആകർഷിച്ചിരുന്നതായും അദ്ദേഹം ഓർമ്മിച്ചു. തന്റെ പ്രൊജക്ടുകളിൽ ആസിഫ് ഇടപെടാറില്ലെന്നും പരാജയങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും വളരണമെന്ന് വിശ്വസിക്കുന്ന ആളാണ് അദ്ദേഹമെന്നും അസ്കർ കൂട്ടിച്ചേർത്തു.
അതേസമയം, അസ്കർ അലി നായകനാകുന്ന 'സംഭവം അധ്യായം ഒന്ന്' എന്ന ചിത്രം മാർച്ച് ആറിന് (നാളെ) തിയേറ്ററുകളിലെത്തും. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഈ മിസ്റ്ററി ഫാൻ്റസി ത്രില്ലറിൽ വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ നവീൻ ഊട്ടയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദുമാണ്.
നവീൻ നജോസ് (ഛായാഗ്രഹണം), അർജുൻ പ്രകാശ് (എഡിറ്റിംഗ്), ഗോഡ്വിൻ തോമസ് (ബാക്ക്ഗ്രൗണ്ട് സ്കോർ), വിഷ്ണു ഗോവിന്ദ് (ഓഡിയോഗ്രഫി) എന്നിവരാണ് അണിയറയിൽ. പട്ടണം റഷീദ് (മേക്കപ്പ്), സമീറ സനീഷ് (വസ്ത്രാലങ്കാരം), സുജിത്ത് കൊല്ലനണ്ടി (കലാസംവിധാനം), അഷ്‌റഫ് ഗുരുക്കൾ (സംഘട്ടനം) എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറയും പി.ആർ.ഒ വാഴൂർ ജോസുമാണ്.
Content Highlight: Askar Ali opens up about Asif Ali
































