---
title: "#AkhilMarar  |'കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ' - അഖിൽ മാരാർ‌"
english_title: "#AkhilMarar #winner #BiggBoss #Malayalam #season #five #going #viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/202403/akhilmarar-winner-biggboss-malayalam-season-five-going-viral"
published_at: "2024-05-01T15:02:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66320c73200e4_bb.jpg"
keywords: []
---

# #AkhilMarar  |'കെട്ടിപിടിച്ച് തടവി ഇരിക്കുന്നതല്ലേ അവരുടെ കണ്ടന്റ്, വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവൽ കണ്ടൂടെ' - അഖിൽ മാരാർ‌

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒന്നാം ദിവസം മുതൽ പ്രേക്ഷകർക്കിടയിൽ ചർ‌ച്ചാ വിഷയമാണ്. പത്തൊമ്പത് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോ അമ്പത് ദിവസം പിന്നിടുമ്പോൾ പതിനേഴ് മത്സരാർത്ഥികളിൽ എത്തി നിൽക്കുകയാണ്.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒന്നാം ദിവസം മുതൽ പ്രേക്ഷകർക്കിടയിൽ ചർ‌ച്ചാ വിഷയമാണ്. പത്തൊമ്പത് മത്സരാർത്ഥികളുമായി ആരംഭിച്ച ഷോ അമ്പത് ദിവസം പിന്നിടുമ്പോൾ പതിനേഴ് മത്സരാർത്ഥികളിൽ എത്തി നിൽക്കുകയാണ്.

ഷോ തുടങ്ങി രണ്ടാം ദിവസം മുതൽ ഇതുവരെയും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന രണ്ട് പേരുകൾ ​​ഗബ്രിയുടേയും ജാസ്മിന്റേയുമാണ്. ഇരുവരും തുടക്കം മുതൽ ഇതുവരെയും ലവ് ട്രാക്ക് പിടിച്ചാണ് ഹൗസിൽ നിൽക്കുന്നത്. 

കമിതാക്കളുടെ ചേഷ്ഠകളാണ് ഇരുവരും ഹൗസിൽ ഏറ്റവും കൂടുതൽ കാണിക്കാറുള്ളത്. പലതും അതിരുവിട്ട് പോകാറുമുണ്ട്. എന്നാൽ പ്രണയമാണോയെന്ന് ജാസ്മിൻ ​ഗബ്രിയോട് ചോദിച്ചപ്പോൾ നിന്നെ പ്രണയിക്കാനോ വിവാഹം കഴിക്കാനോ എനിക്ക് കഴിയില്ലെന്നാണ് ​ഗബ്രി നൽകിയ മറുപടി. 

മാത്രമല്ല ജാസ്മിന്റെ ​ഗബ്രിയുമായുള്ള ലവ് ട്രാക്ക് കണ്ട് മാനക്കേട് സഹിക്കാൻ കഴിയാതെ പുറത്ത് ജാസ്മിനുമായി വിവാഹം ഉറപ്പിച്ചിരുന്ന അഫ്സൽ എന്ന ചെറുപ്പക്കാരൻ വിവാഹത്തിൽ നിന്നും പിന്മാറി. ഇപ്പോഴിതാ ജാസ്മിൻ-​​ഗബ്രി ജോഡിയെ കുറിച്ച് ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് വിജയി അഖിൽ മാരാർ‌ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

കെട്ടിപിടിച്ച് തടവി ഇരിക്കുന്നത് മാത്രമാണ് ജബ്രികളുടെ കണ്ടന്റെന്നും അത് കാണാൻ വേണ്ടിയാണെങ്കിൽ വേറെ സൈറ്റിൽ കയറിയാൽ വീറും വൃത്തിയുമുള്ള തടവലുകൾ കണ്ടൂടെ എന്നുമാണ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞത്.

താരത്തിന്റെ വാക്കുകളിലേക്ക്... 'ഗബ്രിയുടെയും ജാസ്മിന്റെയും കണ്ടന്റുകൾ ഒന്നും ഞാൻ കണ്ടിട്ടില്ല. കെട്ടിപിടിച്ച് തടവികൊണ്ടിരിക്കുന്നതല്ലേ അവരുടെ കണ്ടന്റുകളെല്ലാം.' 

'അത് കാണാനാണെങ്കിൽ വേറെ സൈറ്റിൽ കേറി കണ്ടാൽ പോരേ. അത്രയും മോശമാണ് ജാസ്മിനും ​ഗബ്രിയുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഈ തടവൽ കാണുന്നതിന് പകരം വീറും വൃത്തിയുമുള്ള വേറെ തടവലുകൾ കണ്ടൂടെ.

നമുക്ക് ഇതൊക്കയെ അതിൽ കാണാൻ പറ്റുന്നുള്ളു. പിന്നെ ഒരു അർത്ഥത്തിൽ നോക്കുകയാണെങ്കിൽ‌ ഞാൻ പറയും ജാസ്മിനും ​ഗബ്രിയും ബുദ്ധിമാന്മാരാണെന്ന്. കാരണം അവർ ബാക്കിയുള്ള എല്ലാ എണ്ണത്തിനേയും പ്രേക്ഷകരേയും യുട്യൂബിൽ റിവ്യു പറയുന്നവരേയും വരെ അവർ മണ്ടരാക്കി.' 

'അമ്പത് ദിവസം കഴിഞ്ഞിട്ടും എല്ലാവരും ജബ്രി എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ബി​ഗ് ബോസ് മലയാളം സീസൺ ആറ് എന്താണെന്ന് ചോദിച്ചാൽ ജബ്രി എന്നാണ് എല്ലാവരും പറയുന്നത്. അതല്ലാതെ വേറെ എന്താണുള്ളത്. കഴിഞ്ഞ അമ്പത് ദിവസമായി ജബ്രിയെ കണ്ടുകൊണ്ടാണ് പ്രേക്ഷകർ ഇരിക്കുന്നത്.' 

'ഇതിനുവേണ്ടിയാണോ കോടിക്കണക്കിന് രൂപ മുടക്കി ഒരു ഷോ നടത്തുന്നത്. സമൂഹത്തിന്റെ പ്രതിഫലനമായിരിക്കണം ബി​ഗ് ബോസ്. കഴിഞ്ഞ വർഷം വരെ പ്രേക്ഷകരും മത്സരാർത്ഥികളും തമ്മിൽ ഒരു ഇമോഷണൽ ബോണ്ടിങ്ങുണ്ടായിരുന്നു. എന്റെ ചില ആരാധകരെ കണ്ട് എന്റെ കിളി പോയിട്ടുണ്ട്.

ചോര കൊണ്ട് ഐ ലവ് യു എന്നെഴുതി അയച്ച പെൺകുട്ടികളുണ്ട്. അതുപോലെ പച്ചകുത്തിയിട്ടുള്ള പെൺകുട്ടികളുണ്ട്.' 'ഭർത്താക്കന്മാരെ നിൽക്കെ തന്നെ എന്നെ വന്ന് കെട്ടിപിടിച്ച പെൺകുട്ടികളുണ്ട്. അവർക്ക് എന്നെ ജേഷ്ഠനെപ്പോലെ തോന്നിയതുകൊണ്ടാകാം. അമ്മമാരിൽ പലർക്കും അവരുടെ മകനെപ്പോലെ എന്നെ തോന്നിയിട്ടുണ്ട്. അതിന് കാരണം ഹൗസിൽ ഞാൻ ചെയ്ത ആക്ടുകളിൽ സത്യസന്ധത ഉണ്ടായിരുന്നുവെന്നതാണ്.' 

'അങ്ങനെ ഒരു ഇമോഷണൽ ബോണ്ട് വന്നതാണ്', എന്നാണ് അഖിൽ മാരാർ പറഞ്ഞത്. സീസൺ ആറ് അമ്പത്തൊന്ന് ദിവസം പിന്നിട്ടെങ്കിലും പ്രേക്ഷകരിൽ ഭൂരിഭാ​ഗത്തിനും ഒരു മത്സരാർത്ഥിയേയും ഫേവറേറ്റായി കണ്ട് വോട്ട് ചെയ്യാനോ അവർക്ക് വേണ്ടി ഫാൻ ഫൈറ്റ് നടത്താനോ തോന്നിയിട്ടില്ല. അതിന് കാരണം മത്സരാർത്ഥികളുടെ മോശം പ്രകടനം തന്നെയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/202403/akhilmarar-winner-biggboss-malayalam-season-five-going-viral)