#nishasarang | 'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്

#nishasarang | 'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്
Apr 30, 2024 09:02 AM | By Athira V

ബി​ഗ് ബോസ് ആറാം സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായി റിഷിയുണ്ട്. വലിയ ​ജനപ്രീതിയൊന്നും റിഷിക്ക് ഇതുവരെ നേടാനായില്ലെങ്കിലും മോശമല്ലാത്ത ​ഗെയിം ഋഷി കാഴ്ച വെക്കുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.

ഇപ്പോഴിതാ റിഷിയെക്കുറിച്ച് സംസാരിക്കുകയാണ് ഉപ്പും മുളകും എന്ന പരമ്പരയിൽ റിഷിക്കൊപ്പം അഭിനയിച്ച നിഷ സാരം​ഗ്.

ഋഷിയുടെ യഥാർത്ഥ സ്വഭാവമാണ് ബി​ഗ് ബോസ് വീട്ടിൽ കാണുന്നതെന്ന് നിഷ സാരം​ഗ് പറയുന്നു. തിരക്ക് കാരണം ബി​ഗ് ബോസ് മുഴുവനായും കാണാറില്ലെന്നും ഋഷിയുടെ ഭാ​ഗങ്ങൾ കാണാറുണ്ടെന്നും നിഷ സാരം​ഗ് വ്യക്തമാക്കി. ഉപ്പും മുളകും പരമ്പര അവസാനിച്ചെന്ന് കഴിഞ്ഞ ദിവസം നിഷ സാരം​ഗ് പറഞ്ഞിരുന്നു.

കൗമുദി മൂവീസിനോടാണ് പ്രതികരണം. "അവൻ പോകുന്നതിന്റെ തലേ ദിവസം വന്ന് കാലിൽ തൊട്ട് അനു​ഗ്രഹം മേടിച്ചു. പോയിട്ട് വാ എന്ന് ഞാൻ പറഞ്ഞു. ആൾ ഭയങ്കര പാവമാണ്. കരയുന്നത് കണ്ട് എനിക്ക് ഭയങ്കര വിഷയം ആയി. ആൾ അങ്ങനെയാണ്. ഭയങ്കര സ്നേഹമാണ്. ആത്മാർത്ഥത കൂടുതലുള്ളത് കൊണ്ട് കരച്ചിൽ വരും.

എല്ലാവരോടും സ്നേഹമാണ്. തിരിച്ചത് കിട്ടിയില്ലെങ്കിൽ ഇങ്ങനെയുള്ളവർ കരയും. അവൻ അവിടെ അഭിനയിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ ആ ഷോയിൽ പ്രഷറൊക്കെ വരുമ്പോൾ അവൻ മാറിയേക്കും.

ചിലപ്പോൾ ഭയങ്കര ദേഷ്യം വരും. പെട്ടെന്നങ്ങ് കരയുകയും ചെയ്യും. ദേഷ്യമില്ലെങ്കിൽ സങ്കടം. സങ്കടത്തിൽ നിന്നുള്ള ദേഷ്യമാണ് വരുന്നത്. അടുത്ത സ്റ്റെപ്പ് കരച്ചിലായിരിക്കും. അത് തന്നെയാണ് അവിടെയും കാണുന്നത്"- നിഷ സാരങ് പറയുന്നു.

ഋഷി വഴക്കിടുകയും കരയുകയും ചെയ്ത സാഹചര്യം ബി​ഗ് ബോസ് വീട്ടിലുണ്ടായി. നോമിനേഷനിൽ ആരെങ്കിലും തന്റെ പേര് നിർദ്ദേശിച്ചാലോ തന്നെ പറ്റി ഒരു വിമർശനം ഉന്നയിച്ചാലോ റിഷി ദേഷ്യപ്പെടാറുണ്ട്. ജാസ്മിൻ, ശ്രീതു, സിബിൻ തുടങ്ങിയവരുമായി ഋഷിക്ക് വഴക്കുണ്ടായി.

#nishasarang #talk #about #rishi #bigg #boss #malayalam #season6

Next TV

Related Stories
#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

May 20, 2024 09:24 AM

#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍...

Read More >>
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
Top Stories