---
title: "#dileep |  എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്"
english_title: "#dileep #opensup #about #his #life #enemy #movie #industry #goes #viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/202015/dileep-opensup-about-his-life-enemy-movie-industry-goes-viral-new"
published_at: "2024-04-29T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662fcc2d9c749_dileep.jpg"
keywords: []
---

# #dileep |  എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

> **Lead Summary:** **ജന**പ്രിയനടന്‍ ദിലീപിന്റെ പവി കേയര്‍ ടേക്കര്‍ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് നിരവധി അഭിമുഖങ്ങളും താരം പങ്കെടുത്തു. ഇതുവരെയുള്ള കരിയറിനെ കുറിച്ചും ഭാര്യ കാവ്യ മാധവനെ പറ്റിയും മക്കളെ കുറിച്ചുമൊക്കെ ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. 

## Article Content

**ജന**പ്രിയനടന്‍ ദിലീപിന്റെ പവി കേയര്‍ ടേക്കര്‍ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് നിരവധി അഭിമുഖങ്ങളും താരം പങ്കെടുത്തു. ഇതുവരെയുള്ള കരിയറിനെ കുറിച്ചും ഭാര്യ കാവ്യ മാധവനെ പറ്റിയും മക്കളെ കുറിച്ചുമൊക്കെ ദിലീപ് തുറന്ന് സംസാരിച്ചിരുന്നു. 

ഇപ്പോഴിതാ തനിക്കെതിരെയുള്ള ചിലരുടെ ശത്രുതയെ പറ്റി മനസ് തുറക്കുകയാണ് താരം. താന്‍ അറിയാത്ത കാര്യത്തിന് വേണ്ടി വര്‍ഷങ്ങളായിട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ദിലീപ് പറഞ്ഞത്. 

'എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ദിലീപ് പറയുന്നത്. മനസ്സാ വാചാ അറിയാത്ത കാര്യത്തിന് വേണ്ടി ഏഴു കൊല്ലമായിട്ട് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇത് തീര്‍ക്കാന്‍ പലര്‍ക്കും താല്‍പര്യമില്ലെന്ന് പറയുമ്പോള്‍ പിന്നെ ഞാന്‍ എന്ത് പറയാനാണ്? നമുക്കൊന്നും പറയാനും പറ്റില്ല.

കാരണം ഇവിടുത്തെ നീതിന്യായ വ്യവസ്ഥകളെ വിശ്വസിച്ചും അനുസരിച്ചും വേണം നമ്മള്‍ പോകാന്‍. നമ്മുടെ സമയദോഷം. ഞാനൊരു കലാകാരനാണ്. നൂറു ശതമാനം ആത്മാര്‍ഥതയോടെയാണ് ഞാന്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. സിനിമയെ മാത്രം ഫോക്കസ് ചെയ്‌തേ ഞാന്‍ പോയിട്ടുള്ളൂ.

ഇതിന് പിന്നില്‍ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ അറിഞ്ഞിട്ടില്ല. അതാണ് സംഭവിച്ചത്. ഞാന്‍ ഇന്‍ഡസ്ട്രിയിലുള്ളവരില്‍ ഇത്രയും പ്രശ്‌നം ആര്‍ക്കാണെന്ന് ദിലീപ് ചോദിക്കുന്നു. ഒരു അസ്ത്രം എടുത്ത് തൊടുത്തു വിടുമ്പോള്‍ അതിനു പിറകിലൊരു ആളുണ്ടാവുമല്ലോ. പറഞ്ഞു വന്നാല്‍ വേറൊരു വഴിയ്ക്ക് പോകും. 

ഉപാധികളോടെയുള്ള ജാമ്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. അതുകൊണ്ട് കൂടുതല്‍ എനിക്കു സംസാരിക്കാന്‍ പറ്റില്ല. ചിലരെന്നോട് ചോദിക്കും; എല്ലാവരും വായില്‍ തോന്നുന്നതൊക്കെ ടിവിയില്‍ വന്നു പറയുന്നുണ്ടല്ലോ, ദിലീപിന് മാത്രമെന്താ പറയാന്‍ പാടില്ലേ എന്ന്. എനിക്ക് ഇതിനെക്കുറിച്ച് പറയാന്‍ പാടില്ല.

ചിലപ്പോള്‍ മനസ്സില്‍ നിന്ന് അറിയാതെ വന്നു പോകുന്ന കാര്യങ്ങളെന്നല്ലാതെ. ഞാന്‍ ഫൈറ്റ് ചെയ്യുകയാണ്. എന്റെ സമയദോഷം. പക്ഷേ ഞാനിപ്പോഴും ജോലി ചെയ്യുന്നു. എന്റെ പ്രേക്ഷകര്‍ എന്നോടൊപ്പം നില്‍ക്കുന്നു. എന്റയൊപ്പം നില്‍ക്കുന്ന ഡയറക്ടേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ്, ടെക്‌നീഷ്യന്‍സ് ഒരുപാട് ആള്‍ക്കാരുണ്ടല്ലോ. എന്നെ മാത്രം അറ്റാക്ക് ചെയ്യുമ്പോഴും ഈ അടി എന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആളുകള്‍ക്കും കിട്ടുന്നുണ്ട്. ഇന്‍ഡസ്ട്രിക്ക് തന്നെ ഭയങ്കര നഷ്ടങ്ങള്‍ സംഭവിക്കുന്നുണ്ട്.

സര്‍ക്കാരിനും സംഭവിക്കുന്നുണ്ടെന്നും ദിലീപ് പറയുന്നു. ഇടയ്ക്ക് ദിലീപ് എന്ന പേരില്‍ ചെറിയൊരു മാറ്റം വരുത്തിയത് എന്തിനാണെന്നും താരം സൂചിപ്പിച്ചിരുന്നു. 'അത് ഒന്നുമില്ല. ന്യൂമറോളജിയെ പറ്റി കുറച്ച് പേര്‍ പറഞ്ഞിരുന്നു. പിന്നെ ഇങ്ങനെ പേര് മാറ്റുന്ന ആദ്യത്തെ ആള്‍ ഞാനല്ല. തെലുങ്കിലൊക്കെ ഇത് സര്‍വസാധാരണമാണ്. എന്നാല്‍ പിന്നെ അത് കൂടി നോക്കാമെന്ന് കരുതിയെന്നേയുള്ളുവെന്ന് ദിലീപ് പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/202015/dileep-opensup-about-his-life-enemy-movie-industry-goes-viral-new)