#case |മോഷണാരോപണം, വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമാതാവിനെതിരെ കേസെടുത്ത് പൊലീസ്

#case |മോഷണാരോപണം, വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമാതാവിനെതിരെ കേസെടുത്ത് പൊലീസ്
Apr 27, 2024 11:44 AM | By Susmitha Surendran

സൂര്യ നായകനാകുന്ന 'കങ്കുവ' എന്ന ചിത്രത്തിന്റെ നിർമാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. കഴിഞ്ഞ ദിവസം മോഷണ ആരോപണത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ചെയ്യാത്ത കുറ്റം ആരോപിച്ച് ജ്ഞാനവേല്‍ നൽകിയ പരാതിയിൽ മനം നൊന്താണ് ജോലിക്കാരി ലക്ഷ്മി ആത്മത്യയ്ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് ഇവരുടെ മകളാണ് നിർമാതാവിനെതിരെ പൊലീസിൽ പരാതി നൽകിയത്.

ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ച് ഭാര്യ നേഹയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ജ്ഞാനവേല്‍ ജോലിക്കാരിയായ ലക്ഷ്മിക്കെതിരെ പൊലീസിൽ പരാതി നല്‍കിയിരുന്നു.

ആഭരണം മോഷ്ടിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജാകാന്‍ പൊലീസ് ലക്ഷ്മിയോട് നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനിടെയാണ് ആരോപണങ്ങളില്‍ മനംനൊന്ത ലക്ഷ്മി അരളി കുരു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നിലവില്‍ ചെന്നൈ റായപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മി.

ജ്ഞാനവേൽ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവുംകൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

300 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഗ്രീന്‍സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നടന്‍ സൂര്യയുടെ ബന്ധുകൂടിയാണ് കെ ഇ ജ്ഞാനവേല്‍.

#Accused #theft #maid #attempts #suicide #Police #registered #case #against #producer

Next TV

Related Stories
#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

May 8, 2024 07:49 AM

#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക്...

Read More >>
#Sathan | സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; 'സാത്തൻ' ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്സായി

May 6, 2024 05:08 PM

#Sathan | സാത്താൻ സേവകരുടെ കഥയുമായി ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ; 'സാത്തൻ' ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്സായി

ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഹുസൈൻ ഛായാഗ്രഹണം, എഡിറ്റിങ്, കളറിങ്ങ് എന്നിവ...

Read More >>
#rajinikanth |  രൂപം മാറി വന്ന രജനികാന്ത്, ഭിക്ഷക്കാരനാണെന്ന് കരുതിയ യുവതി 10 രൂപ നല്‍കി; പിന്നീട് കണ്ടത്!

May 5, 2024 07:42 PM

#rajinikanth | രൂപം മാറി വന്ന രജനികാന്ത്, ഭിക്ഷക്കാരനാണെന്ന് കരുതിയ യുവതി 10 രൂപ നല്‍കി; പിന്നീട് കണ്ടത്!

ഒരുക്ഷേത്രത്തില്‍ പോയപ്പോഴാണ് രജനികാന്തിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്ന് ഗായത്രി ശ്രീകാന്ത് രചിച്ച ദ നെയിം ഈസ് രജനികാന്ത് എന്ന...

Read More >>
#jyothika | 'ഓണ്‍ലൈനില്‍ വോട്ട് ചെയ്യമല്ലോ' ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ

May 4, 2024 12:20 PM

#jyothika | 'ഓണ്‍ലൈനില്‍ വോട്ട് ചെയ്യമല്ലോ' ജ്യോതികയെ ട്രോളി സോഷ്യല്‍ മീഡിയ

രാജ് കുമാര്‍ റാവു നായകനാകുന്ന ശ്രീകാന്തില്‍ ജ്യോതികയും ആലിയ എഫും പ്രധാന വേഷത്തില്‍...

Read More >>
#trisha |വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

May 3, 2024 08:54 PM

#trisha |വിവാഹം നിശ്ചയിച്ച ശേഷം ആ ഡിമാന്‍റ്; വരനെ വേണ്ടെന്ന് പറഞ്ഞത് തൃഷ തന്നെ

വീട്ടുകാര്‍ തമ്മില്‍ പറഞ്ഞ് ഉറപ്പിച്ച പക്ക അറേഞ്ച്ഡ് വിവാഹം എന്ന നിലയില്‍ തന്നെ ഇത് അന്ന് വലിയ വാര്‍ത്തയായി....

Read More >>
Top Stories










News Roundup