#riyassalim | പുറത്തുള്ള ബോയ്ഫ്രണ്ടിനെ അലവലാതിയാക്കി; റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ…; റിയാസ് സലിം

#riyassalim | പുറത്തുള്ള ബോയ്ഫ്രണ്ടിനെ അലവലാതിയാക്കി; റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം, പക്ഷെ…; റിയാസ് സലിം
2024-04-30T11:38:00 | By Athira V

ബി​ഗ് ബോസ് ആറാം സീസണിൽ ജാസ്മിൻ ജാഫറിനും ​ഗബ്രിക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെ തന്റെ അഭിപ്രായം പങ്കുവെച്ച് മുൻ ബി​ഗ് ബോസ് മത്സരാർത്ഥി റിയാസ് സലിം. ജാസ്മിനെ താൻ പിന്തുണയ്ക്കുന്നില്ലെന്നും മോശം ​ഗെയിമാണ് ജാസ്മിന്റേതെന്നും റിയാസ് സലിം തന്റെ പോഡ്കാസ്റ്റിൽ അഭിപ്രായപ്പെട്ടു. ജാസ്മിനെ വിമർശിക്കുന്നതിനുള്ള കാരണങ്ങളും റിയാസ് സലിം നിരത്തി. 

ജാസ്മിൻ എത്ര നല്ല മത്സരാർത്ഥിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. ഒരാളെ എന്തുകൊണ്ട് ബുള്ളി ചെയ്യാൻ പാടില്ല എന്നതായിരുന്നു എന്റെ കോൺടെക്സ്റ്റ്. അത് ജാസ്മിന്റെ ഫാൻ പേജിലും അല്ലാതെയും വന്നു. ഞാൻ ജാസ്മിൻ ഫാൻ അല്ല. ജാസ്മിനെ ഇഷ്ടവുമല്ല. ​ഗബ്രി ഒരു റെ‍ഡ‍് ഫ്ലാ​ഗ് ആണെങ്കിൽ ജാസ്മിൻ റെഡ് കാർപറ്റ് ആണ്. ഒന്നാമത്തെ കാര്യം ജാസ്മിൻ പുറത്ത് റിലേഷൻഷിപ്പുള്ള ആളാണ്. റിലേഷൻഷിപ്പ് കഴിഞ്ഞ് ഷോയിലേക്ക് വന്ന ആളല്ല. എൻ​ഗേജ്മെന്റ് കഴിഞ്ഞു. ഞാൻ കമ്മിറ്റഡാണെന്ന് മീഡിയയിലും ഷോയിലും പറഞ്ഞു. 

വരന്റെ പേര് വരെ എടുത്തിട്ടു. അയാളെ വെറും അലവലാതി ആക്കി മാറ്റിയ സാഹചര്യമാണ് നമ്മൾ കണ്ടത്. അവളൊരു വഞ്ചകിയാണ്. ആ ഒരു കാര്യത്തിൽ ജാസ്മിനോ‌ട് ഒരു സിംപതിയും തോന്നേണ്ട ആവശ്യം ഇല്ല. റിലേഷൻഷിപ്പിലുള്ള സമയത്ത് മറ്റൊരാളോട് ഫിസിക്കൽ അട്രാക്ഷനോ റെമാന്റിക് അട്രാക്ഷനോ തോന്നുന്നത് വളരെ നാച്വറൽ ആണ്. തോന്നും. പക്ഷെ അതിന്റെ പിന്നാലെ പോകണോ എന്നതാണ് പോയന്റ്. ഒരു ഷോയിലേക്ക് വരുമ്പോൾ സപ്പോർട്ട് സിസ്റ്റം ആവശ്യമായിരിക്കാം. 

ചിലപ്പോൾ റിലേഷൻഷിപ്പിൽ കുഴപ്പങ്ങൾ ഉണ്ടായിരിക്കാം. അതുകൊണ്ടൊക്കെ നമുക്ക് വേറൊരാളോട് അട്രാക്ഷൻ തോന്നാം. പക്ഷെ അത് വേണോ വേണ്ടയോ എന്നത് ഒരു ഓപ്ഷനാണ്. വേണം എന്നുണ്ടെങ്കിൽ ഏതൊക്കെ രീതിയിൽ അതിനെ അപ്രോച്ച് ചെയ്യാം എന്നതിനും ഓപ്ഷൻ ഉണ്ട്. വേണമെങ്കിൽ തൽക്കാലം ഹോൾഡ് ചെയ്ത് വെച്ച് പുറത്ത് വന്ന് പുറത്തുള്ള ബോയ്ഫ്രണ്ടിന് ഒരു അൾട്ടിമേറ്റം കൊടുത്ത ശേഷം ആകാം. പക്ഷെ ഇവിടെ ജാസ്മിന് ഈ റിലേഷൻഷിപ്പ് യൂസ് ചെയ്യണമായിരുന്നു.

ഞാനും​ ​ഗബ്രിയും റിലേഷൻഷിപ്പാണ്, ആകണം എന്ന് നാട്ടുകാരെ കാണിക്കണമായിരുന്നു. ആ കണ്ടന്റ് പരമാവധി യൂസ് ചെയ്ത് മുന്നോട്ട് പോകണമെന്ന മോശം ചിന്താ​ഗതിയാണ് ജാസ്മിനെന്ന് റിയാസ് തുറന്നടിച്ചു. ജാസ്മിൻ ഉദ്ദേശിച്ച ​ഗെയിം വർക്കായി. ജാസ്മിന് ഷോയുടെ മെയിൻ ഫോക്കസ് ആകണമായിരുന്നു. അത് വർക്ക് ഔട്ടായി. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് അക്കാര്യം ജാസ്മിന് മനസിലായെന്നും റിയാസ് സലിം അഭിപ്രായപ്പെട്ടു. ​ഗബ്രിയെക്കുറിച്ചും റിയാസ് സലിം സംസാരിച്ചു. 

​ഗബ്രിയെ പിന്തുണച്ച് സെലിബ്രിറ്റീസും ഇൻഫ്ലുവൻസേഴ്സും വരുന്നുണ്ട്. അവർ ഷോ കാണുന്നുണ്ടോ എന്നെനിക്കറിയില്ല. നിങ്ങളുടെ ബന്ധത്തിൽ​ഗബ്രി എത്ര നല്ലതാണെന്നോ കംഫർട്ടബിൾ ആണെന്നോയുള്ള എമ്പതി വെച്ചായിരിക്കാം സപ്പോർട്ട് ചെയ്യാൻ നോക്കുന്നത്. പക്ഷെ ഷോ കാണാതെ ​ഗബ്രിയെ പിന്തുണയ്ക്കാൻ പാടില്ലെന്നും റിയാസ് സലിം പറഞ്ഞു. 

Content Highlight: #biggboss #malayalam #season #6 #riyassalim #slam #jasminejaffer #her #love #track #gabri

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup