#aamirkhan | പ്രസവ വേദനയ്ക്കിടെ ഞാൻ ചെയ്തത്! ലേബർ റൂമിൽ വെച്ച് അവളെന്നെ അടിച്ചു; മുൻ ഭാര്യയെക്കുറിച്ച് ആമിർ

#aamirkhan | പ്രസവ വേദനയ്ക്കിടെ ഞാൻ ചെയ്തത്! ലേബർ റൂമിൽ വെച്ച് അവളെന്നെ അടിച്ചു; മുൻ ഭാര്യയെക്കുറിച്ച് ആമിർ
Apr 28, 2024 05:03 PM | By Athira V

കരിയറിലും ജീവിതത്തിലും പെർഫെക്ഷൻ ആ​ഗ്രഹിക്കുന്ന താരമാണ് ആമിർ ഖാൻ. ബോളിവുഡിലെ സൂപ്പർതാരമായപ്പോഴും താരാഘോഷങ്ങൾക്കപ്പുറം മികച്ച സിനിമകളുമായി മുന്നോട്ട് പോകാൻ ആമിർ ഖാന് കഴിഞ്ഞു.

അടുത്ത കാലത്താണ് ആമിറിന്റെ കരിയറിൽ ചെറിയാെരു വീഴ്ച വന്നത്. ആമിറിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ലാൽ സിം​ഗ് ഛദ്ദ എന്ന സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. ഒരിടവേളയ്ക്ക് ശേഷം ആമിർ തിരിച്ചെത്തിയ സിനിമയായിരുന്നു ഇത്. 

ലാൽ സിം​ഗ് ഛദ്ദ പരാജയപ്പെ‌ട്ടതോടെ ആമിർ വീണ്ടും ഇടവേളയെടുത്തു. കരിയറിൽ വീണ്ടും സജീവമാവുകയാണിപ്പോൾ ആമിർ. സിനിമകളിൽ നിന്നും മാറി നിന്നത് ആമിറിന്റെ വ്യക്തി ജീവിതത്തിൽ ഉപകരിച്ചിട്ടുണ്ട്.

മക്കളോടൊപ്പം സമയം ചെലവഴിക്കാൻ ഇടവേള സഹായിച്ചെന്ന് ആമിർ ഒരു അഭിമുഖത്തിൽ പറയുകയും ചെയ്തു. ജുനൈദ് ഖാൻ, ഇറ ഖാൻ, ആസാദ് എന്നിവരാണ് ആമിറിന്റെ മക്കൾ. ആദ്യ ഭാര്യ റീന ദത്തയിൽ ആമിറിന് പിറന്നവരാണ് ജുനൈ​ദും ഇറയും. 

ആമിറിന്റെ രണ്ടാം ഭാര്യ കിരൺ റാവുമാണ് ആസാദിന്റെ അമ്മ. രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞെങ്കിലും മുൻ ഭാര്യമാരുമായി ആമിർ ഇപ്പോഴും സൗഹൃദത്തിലാണ്. റീന ദത്തയുമായുള്ള വിവാഹ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ ഖാനിപ്പോൾ. റീനയിൽ നിന്നും തനിക്ക് തല്ല് കിട്ടിയ സംഭവത്തെക്കുറിച്ചാണ് ആമിർ ഖാൻ സംസാരിച്ചത്.

ജീവിതത്തെ ഒരു നടന്റെ കണ്ണിലൂടെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ജുനൈദ് ജനിക്കുന്ന ദിവസമായിരുന്നു അത്. റീന ജിക്ക് പ്രസവ വേദന വന്നു. ഞങ്ങൾ ആശുപത്രിയിലുണ്ട്. ഒരു നല്ല ഭർത്താവെന്ന നിലയിൽ ഞാൻ ചില ബ്രീത്തിം​ഗ് എക്സെെസുകൾ പഠിച്ചു. പ്രസവ വേദന കടുത്തപ്പോൾ ഇതുപയോ​ഗിച്ച് അവരെ ശാന്തയാക്കാൻ ശ്രമിച്ചു.

പക്ഷെ എനിക്ക് മുഖത്തടി കിട്ടി. ഈ വിഡ്ഢിത്തം നിർത്തൂയെന്നും പറഞ്ഞു. റീന ജിക്ക് കടുത്ത വേദനയായിരുന്നു. എന്റെ കൈയിൽ കടിക്കുക പോലും ചെയ്തു. പിന്നീട് എന്താണ് എനിക്ക് ചുറ്റും നടക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരാൾ കടുത്ത വേദനയിലായിരിക്കുമ്പോൾ മുഖം ചുരുങ്ങുമെന്നാണ് നമ്മൾ കരുതുന്നത്. പക്ഷെ കടുത്ത വേദനയിലാകുമ്പോൾ ആശ്ചര്യ ഭാവമാണുണ്ടാവുക. അവിശ്വസനീയമാണ്.

ആ വേദനയുടെ തീവ്രത അവൾക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഒരു അഭിനേതാവെന്ന നിലയിൽ ഇക്കാര്യം താൻ ശ്രദ്ധിച്ചെന്ന് ആമിർ പറഞ്ഞു. മകനുമായി വീട്ടിലെത്തിയ ശേഷം ആശുപത്രിയിൽ നടന്ന കാര്യങ്ങൾ കാരണം റീന ദത്ത ദേഷ്യത്തിലായിരുന്നെന്നും ആമിർ ചിരിച്ച് കൊണ്ട് പറഞ്ഞു. 1986 ലാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരായത്.

വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോവുകയായിരുന്നു ഇവർ. 2002 ൽ രണ്ട് പേരും വേർപിരിഞ്ഞു. പരസ്പര സമ്മത പ്രകാരം പിരിഞ്ഞ രണ്ട് പേരും സുഹൃത്തുക്കളായി തുടരുന്നു. കുടുംബത്തിലെ വിശേഷങ്ങൾക്ക് ഇരുവരും ഒരുമിച്ചെത്താറുണ്ട്. അടുത്തിടെയാണ് ആമിറിന്റെയും റീനയുടെയും മകൾ ഇറ ഖാന്റെ വിവാഹം നടന്നത്. 

#aamirkhan #open #up #about #why #former #wife #reenadutta #slapped #him #during #delivery #time

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










GCC News






https://moviemax.in/- //Truevisionall