---
title: "#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്"
english_title: "#Dileep's #words #about #his #daughter #Meenakshi #going #viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/202320/dileeps-words-about-his-daughter-meenakshi-going-viral"
published_at: "2024-05-01T09:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631bc5478608_dileep.jpg"
keywords: []
---

# #dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

> **Lead Summary:** ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കാറുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി സജീവമായി സോഷ്യൽമീഡിയയിലും സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സെലിബ്രിറ്റി ഫങ്ഷനുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളെയായുള്ളു.

## Article Content

ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ ലഭിക്കാറുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ഏക മകളായ മീനാക്ഷി സജീവമായി സോഷ്യൽമീഡിയയിലും സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സെലിബ്രിറ്റി ഫങ്ഷനുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളെയായുള്ളു.

ദിലീപിന്റെ പുത്തൻ സിനിമകളുടെ ഓഡിയോ ലോഞ്ച് ഫങ്ഷനുകൾക്ക് അടക്കം പഠനത്തിൽ നിന്നും ഇടവേളയെടുത്ത് മീനാക്ഷി എത്താറുണ്ട്.

മലയാള സിനിമയിലെ താരപുത്രന്മാർക്കും താരപുത്രിമാർക്കും ഇടയിൽ നിന്നും മെഡിക്കൽ മേഖല തിരഞ്ഞെടുത്ത ചുരുക്കം ചിലരുണ്ട്. അതിലൊരാൾ മീനാക്ഷിയാണ്. മീനാക്ഷിയുടെ പഠനം അച്ഛന്റെ സ്വപ്നമായിരുന്നു. ദിലീപ് സ്വപ്നം കണ്ട പോലെ മീനാക്ഷി എംബിബിഎസ് പഠനം പൂർത്തിയാക്കി ഹൗസ് സർജൻസി ചെയ്ത് വരികയാണ്. 

തനിക്ക് ഒരു തിട്ടവുമില്ലാത്ത മേഖലയിലൂടെയാണ് മകൾ നിശ്ചയദാർഢ്യത്തോടെ മുന്നേറിയതെന്ന് ദിലീപ് പലപ്പോഴും പറയാറുണ്ട്. പഠനം കഴിഞ്ഞാൽ മീനാക്ഷി സ്‌പെഷ്യലൈസ് ചെയ്യാൻ തെരഞ്ഞെടുത്തിരിക്കുന്ന മേഖല ചർമത്തിന്റെ ആരോഗ്യവും പരിചരണവും ഉറപ്പ് വരുത്തുന്ന ഡെർമറ്റോളജിയിലാണ്.

ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ പഠനമെല്ലാം. ഉന്നത പഠനം മീനാക്ഷി ആരംഭിച്ചശേഷം കുടുംബസമേതം ദിലീപ് ചെന്നൈയിലാണ് താമസം.

ഭാര്യ കാവ്യ മാധവനും ദിലീപിന്റെ രണ്ടാമത്തെ മകൾ മഹാലക്ഷ്മിയും മീനാക്ഷിക്കൊപ്പം ചെന്നൈയിലാണ് താമസം. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. മീനാക്ഷി തന്നെയാണ് അച്ഛനൊപ്പം താമസിക്കാമെന്ന തീരുമാനമെടുത്തതും. 

എന്ത് തീരുമാനമെടുക്കുമ്പോഴും ദിലീപ് ആദ്യം പരി​ഗണിക്കുന്നത് മീനാക്ഷിയുടെ അഭിപ്രായമാണ്. രണ്ടാമതൊരു വിവാഹം എന്നതിലേക്ക് താനെത്തിയതും മകളുടെ സമ്മതം ലഭിച്ചതുകൊണ്ടാണെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്.

ഇപ്പോഴിതാ പവി കെയർ ടേക്കർ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മകൾ മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 

ഇത്രയും കാലത്തെ ജീവിതത്തിനിടയിൽ ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്തയാളാണ് തന്റെ മകളെന്നും തന്റെ അടുത്ത് മാത്രമാണ് മകൾ ഇമോഷൻ‌സ് കാണിക്കാറുള്ളതെന്നുമാണ് ദിലീപ് പറയുന്നത്. 'പാവം മോളാണ്... അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല.' 

അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നൊക്കെയുള്ള സങ്കടം അവളോട് പറഞ്ഞാൽ അവൾ പറയും അതൊന്നും കാര്യമാക്കേണ്ടെന്ന്.

മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതൽ പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്നാണ്', ദിലീപ് പറഞ്ഞത്. മീനാക്ഷി അച്ഛൻ ദിലീപിന്റെ ഛായയും അമ്മ മഞ്ജുവിന്റെ കാം പേഴ്സണാലിറ്റിയുമാണെന്നാണ് പ്രേക്ഷകർ താരപുത്രിയുടെ വീഡിയോ വൈറലാകുമ്പോൾ കുറിക്കാറുള്ളത്.

അച്ഛൻ്റെ മോളാണ് മീനു, അമ്മയുടെ പേഴ്സണാലിറ്റി അതേപോലെ കിട്ടിയിട്ടുണ്ട് മീനാക്ഷിക്ക്. അമ്മയെപ്പോലെ കാം ആന്റ് ക്വയറ്റാണ് എന്നിങ്ങനെയെല്ലാമാണ് മീനാക്ഷിയുടെ വീഡിയോകൾക്ക് വരാറുള്ള കമന്റുകൾ. അമ്മയെപ്പോലെ നൃത്തത്തിലും കൊറിയോ​ഗ്രാഫിയിലുമെല്ലാം മീനാക്ഷി കിടുവാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/202320/dileeps-words-about-his-daughter-meenakshi-going-viral)