താരങ്ങള്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് മോശം കമന്റ്റുകള്‍ വരാറുണ്ട് .ഡ്രസ്സിന്റെ കാര്യത്തിലും ബോഡി ഷെയിമിംഗിനെതിരെയും നിരവധി പരിഹാസങ്ങള്‍ താരങ്ങള്‍ നേരിടാറുണ്ട് .
നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പരിഹാസത്തെിനെതിരെയും ശക്തമായി പ്രതികരിച്ചയാളാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. മകൾക്ക് നേരെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ ഷാരൂഖ് പല തവണ രംഗത്തെത്തിയിരുന്നെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
ഒടുവിൽ സുഹാന തന്നെ മറുപടിയുമായി രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ മകളുടെ നിലപാടിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാൻ.
കളറിസത്തിന്റെ വിഷയത്തിൽ മകൾ സ്വന്തമായി നിലപാടെടുത്തതിൽ ഏറെ അഭിമാനിമുണ്ടെന്നാണ് താരപത്നി പറയുന്നത്. നിറത്തിന്റെ പേരിലുള്ള വിവേചനം അവസാനിപ്പിക്കാൻ സമയമായെന്നും സുഹാനയെ ഓർത്ത് തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഗൗരി പറഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മകളുടെ പോസ്റ്റിന് ഗൗരി പിന്തുണയുമായി എത്തിയത്.സെപ്തംബറിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സുഹാന കളറിസത്തിന്റെ പേരിലുള്ള വേർതിരിവുകളെ കുറിച്ച് പങ്കുവച്ചത്.
സുഹാന ഇൻസ്റ്റഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് താഴേയാണ് അധിക്ഷേപകരമായ കമന്റുകൾ വന്നത്. ഇതിന് പിന്നാലെ കമന്റുകളുടെ സക്രീൻ ഷോട്ടുകൾ അടക്കം പങ്കുവെച്ചുകൊണ്ട് സുഹാന രംഗത്തെത്തിയത്. പിന്നാലെ സുഹാനയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങളും ആരാധകരും രംഗത്തെത്തി.
Shah Rukh Khan's daughter Suhana has strongly reacted to the ridicule she faced for her color