വ്യത്യസ്‍തതയുമായി രമേശ് പിഷാരടിയുടെ 'നോ വേ ഔട്ട്'

വ്യത്യസ്‍തതയുമായി രമേശ് പിഷാരടിയുടെ 'നോ വേ ഔട്ട്'
Oct 17, 2021 02:56 PM | By Anjana Shaji

സിനിമയിലെ പല വിഭാഗങ്ങളിലെയും അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ സിനിമകളുടെ എന്‍ഡ് ക്രെഡിറ്റ്സില്‍ മാത്രമാണ് മിക്കപ്പോഴും കാണാറ്.


ഇപ്പോഴിതാ അവര്‍ എല്ലാവരുടെയും പേരുകള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് ഒരു ചിത്രം. രമേശ് പിഷാരടിയെ നായകനാക്കി നവാഗതനായ നിധിന്‍ ദേവീദാസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'നോ വേ ഔട്ട്' എന്ന സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലാണ് ഈ കൗതുകം.

വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളെ അസിസ്റ്റന്‍റുമാര്‍, ക്രെയിന്‍, ലൈറ്റ് യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ തുടങ്ങി നാല്‍പതോളം അണിയറക്കാരുടെ പേരുവിവരങ്ങള്‍ പോസ്റ്ററിലുണ്ട്. കഥാപാത്രങ്ങളായി നാല് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്.


രമേശ് പിഷാരടിക്കൊപ്പം ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം എറണാകുളത്താണ് പൂര്‍ണ്ണമായും ചിത്രീകരിച്ചത്. ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

പുതിയ നിർമാണ കമ്പനിയായ റിമൊ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ റിമോഷ് എം എസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം വർഗീസ് ഡേവിഡ്. എഡിറ്റിംഗ് കെ ആർ മിഥുൻ. സംഗീതം കെ ആർ രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആകാശ് രാംകുമാർ, കലാ സംവിധാനം ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ, മേക്കപ്പ് അമൽ ചന്ദ്രൻ, കൊറിയോഗ്രഫി ശാന്തി മാസ്റ്റർ, സംഘട്ടനം മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, സ്റ്റിൽസ് ശ്രീനി മഞ്ചേരി, ഡിസൈൻസ് കറുപ്പ്, പിആർഒ മഞ്ജു ഗോപിനാഥ്.

Ramesh Pisharody's 'No Way Out' with diversity

Next TV

Related Stories
കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Nov 28, 2021 11:30 PM

കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ബോളിവുഡ് താരവിവാഹത്തിന് മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നവതാരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും...

Read More >>
'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌  തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Nov 28, 2021 11:15 PM

'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌ തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ മിക്ക താരങ്ങളുമായും സൗഹൃദം പുലര്‍ത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ പറയുകയാണ് പുതിയ...

Read More >>
നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

Nov 28, 2021 12:09 PM

നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

നിവിന്‍ ചേട്ടനൊപ്പം ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുമ്പോള്‍ ആണ് കനകം കാമിനി കലഹം എന്ന ചിത്രം വരുന്നത്. ഭാഗ്യം എന്നൊക്കെ പറയുന്നത് അതാണ്....

Read More >>
'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

Nov 28, 2021 11:36 AM

'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ...

Read More >>
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തൊട്ടാല്‍ തീരുമാനമാകുമെന്ന് വിനായകന് നേരെ ഭീഷണി

Nov 28, 2021 11:02 AM

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തൊട്ടാല്‍ തീരുമാനമാകുമെന്ന് വിനായകന് നേരെ ഭീഷണി

ഇപ്പോഴിതാ അതിന് ശേഷം നടന്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. കമന്റ്‌ബോക്‌സില്‍ തെറിപ്പൂരമാണ്. മമ്മൂട്ടി നിലത്ത് കിടക്കുന്ന...

Read More >>
സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ

Nov 27, 2021 10:45 PM

സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ്...

Read More >>
Top Stories