---
title: "#malavikajayaram |മാളവിക ജയറാം വിവാഹിതയായി"
english_title: "#MalvikaJayaram #got #married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/202768/malvikajayaram-got-married"
published_at: "2024-05-03T12:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66348dfa1e9f0_jayaram.jpg"
keywords: []
---

# #malavikajayaram |മാളവിക ജയറാം വിവാഹിതയായി

> **Lead Summary:** മലയാളത്തിനേറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയും ജയറാമും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അന്ന് മുതല്‍ കുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവരാണ് മലയാളികള്‍.

## Article Content

മലയാളത്തിനേറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. നടി പാര്‍വതിയും ജയറാമും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അന്ന് മുതല്‍ കുടുംബത്തിന്റെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവരാണ് മലയാളികള്‍.

ഏറ്റവും പുതിയതായി ജയറാം-പാര്‍വതി ദമ്പതിമാരുടെ മകള്‍ മാളവിക ജയറാം വിവാഹിതയായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. 

പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. നേരത്തെ ആഗ്രഹിച്ചത് പോലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 

ചുവപ്പ് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് മാളവിക വിവാഹത്തില്‍ പങ്കെടുത്തത്. സാധാരണ ഗുരുവായൂരില്‍ വച്ച് കല്യാണം നടത്തുന്നതില്‍ നിന്നും വ്യത്യസ്തമായ ശൈലിയാണ് താരപുത്രി സ്വീകരിച്ചത്.

മാത്രമല്ല ജയറാമാണ് ചക്കിയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നത്. ശേഷം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ നടന്‍ സുരേഷ് ഗോപി ഗുരുവായൂര്‍ അമ്പലത്തില്‍ എത്തിയിരുന്നു. മാളവികയും വരനും സുരേഷ് ഗോപിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കുകയും ചെയ്തിരുന്നു. ശേഷം ഇന്ന് തൃശൂരില്‍ വച്ച് വിവാഹവിരുന്നും സംഘടിപ്പിച്ചിരിക്കുകയാണ്. 

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

32 വര്‍ഷം മുന്‍പ് താനും പാര്‍വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/202768/malvikajayaram-got-married)