#praveenkumar |സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

#praveenkumar |സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍  അന്തരിച്ചു
May 2, 2024 08:33 PM | By Susmitha Surendran

മേധഗു, രാകഥൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ പ്രവീൺ കുമാർ അന്തരിച്ചു. ചെന്നൈയില്‍ വച്ചാണ് 28 കാരനായ പ്രവീണ്‍ കുമാറിന്‍റെ അന്ത്യം.

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ കാരണം പ്രവീണ്‍ അടുത്തകാലത്തായി വിശ്രമത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ആരോഗ്യസ്ഥിതി മോശമായതിനാല്‍ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു പ്രവീണ്‍.

ആരോഗ്യനില കൂടുതല്‍ വഷളായതിനാല്‍ പ്രവീണിനെ ഓമന്‍ഡൂര്‍ ആശുപത്രിയിലേക്ക് ഇന്നലെ ഉച്ചയോടെ മാറ്റിയിരുന്നു. ഇവിടെ ചികില്‍സയില്‍ കഴിയവെയാണ് വ്യാഴാഴ്ച രാവിലെ 6.30ന് മരണം സംഭവിച്ചത്.

പ്രവീണിന്‍റെ ആരോഗ്യ പ്രശ്നം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വ്യാഴാഴ്ച രാവിലെ തന്നെ ഭൗതിക ശരീരം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

വ്യാഴാഴ്ച വൈകീട്ടോടെ അന്തിമ കര്‍മ്മകള്‍ നടത്തിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എല്‍ടിടിഇ നേതാവ് പുലി പ്രഭാകരന്‍റെ ആദ്യകാലത്തെ ജീവിതം പറയുന്ന മേധഗു എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയാണ് പ്രവീൺ കുമാർ ശ്രദ്ധേയനായത്.

2021ല്‍ നിര്‍മ്മിച്ച ചിത്രം നിയമ പ്രശ്നങ്ങളാല്‍ ചിത്രം തീയറ്ററില്‍ റിലീസ് ആയിരുന്നില്ല. തുടര്‍ന്ന് ബിഎസ് വാല്യൂ എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ ചിത്രം ഇറങ്ങി. ചിത്രത്തിലെ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

#Music #director #PraveenKumar #passedaway

Next TV

Related Stories
#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

May 13, 2024 03:20 PM

#ChetanChandra | ചലച്ചിത്ര താരം ചേതൻ ചന്ദ്രക്ക് നേരെ ആൾക്കൂട്ട ആക്രമണം

തന്റെ കാർ സംഘം വീണ്ടും ആക്രമിച്ചെന്നും പൂർണമായി തകർത്തെന്നും നടൻ ആരോപിച്ചു. നടന്റെ പരാതിയിൽ കഗ്ഗലിപുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും...

Read More >>
#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

May 12, 2024 07:40 PM

#pavithrajayaram |ടെലിവിഷൻ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

ബസ് കാറിൽ കൂട്ടിയിടിക്കുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര ആശുപത്രി...

Read More >>
#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

May 12, 2024 09:24 AM

#GauthamMenon | ‘അച്ഛൻ മരിക്കുമ്പോൾ ഞാൻ നാട്ടിൽ ഇല്ല, സൂര്യയാണ് എല്ലാം ചെയ്തത്’, ‘രക്തം തുടച്ചു, അച്ഛനെ വസ്ത്രങ്ങൾ ധരിപ്പിച്ചു’; ഗൗതം മേനോൻ പറയുന്നു

ഉടനെ തന്നെ സൂര്യ അവിടെ എത്തുകയും, അവിടേക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും ഉണ്ടായെന്ന് ഗൗത്വം മേനോൻ...

Read More >>
#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

May 12, 2024 07:33 AM

#AlluArjuncase|നടൻ അല്ലു അർജുനെതിരെ കേസെടുത്തു, നടപടി വൈഎസ്ആർസിപി സ്ഥാനാർത്ഥിക്കായുള്ള പ്രചാരണവുമായി ബന്ധപ്പെട്ട്

ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണിയായെന്നും നടൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നും...

Read More >>
#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

May 8, 2024 07:49 AM

#Aranmanai4|ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക്...

Read More >>
Top Stories










News Roundup