#viral|നിനക്ക് ആര്‍ത്തവത്തെ കുറിച്ചറിയാമോ? 12 -കാരനോട് ചേട്ടന്‍, മറുപടി ഇങ്ങനെ, വൈറലായി വീഡിയോ

#viral|നിനക്ക് ആര്‍ത്തവത്തെ കുറിച്ചറിയാമോ? 12 -കാരനോട് ചേട്ടന്‍, മറുപടി ഇങ്ങനെ, വൈറലായി വീഡിയോ
May 2, 2024 05:29 PM | By Meghababu

ആർത്തവം എന്ന വാക്ക് കുറച്ചെങ്കിലും ആളുകൾ പരസ്യമായി പറയാൻ തുടങ്ങിയത് ഇപ്പോഴായിരിക്കും. എങ്കിൽ പോലും ഇന്നും പല സ്ഥലങ്ങളിലും പല വീടുകളിലും ആ വാക്ക് നിഷിദ്ധമാണ്.

അതേ കുറിച്ച് ചർച്ച ചെയ്യാനോ, കാര്യങ്ങളെ വേണ്ടവിധം മനസിലാക്കാനോ ഒന്നും ആരും അധികം ശ്രമിക്കാറില്ല.

എന്തായാലും, തന്റെ അനിയനോട് ആർത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്ന ഒരു മൂത്ത സഹോദരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ വൈറലാവുന്നത്. വീഡ‍ിയോയിൽ കാണുന്നത് ഒരു യുവാവ് കാർ‌ ഡ്രൈവ് ചെയ്തുകൊണ്ട് പന്ത്രണ്ടാം പിറന്നാളുകാരനായ തന്റെ സഹോദരനെ കൂട്ടാൻ പോകുന്നതാണ്.

പിന്നീട്, അനിയൻ കാറിൽ കയറുന്നതും വീഡിയോയിൽ കാണാം. അനിയൻ കാറിൽ കയറിയ ഉടനെ തന്നെ ചേട്ടൻ അവനോട് പിറന്നാൾ ആശംസകൾ പറയുന്നുണ്ട്. പിന്നീട്, ചേട്ടൻ അവനോട് ചോദിക്കുന്നത് അവന് ​ഗേൾ ഫ്രണ്ട് ഉണ്ടോ എന്നാണ്.

ഉണ്ടെന്നാണ് അനിയന്റെ മറുപടി. പിന്നാലെ ആർത്തവത്തെ കുറിച്ച് അറിയാമോ എന്നും ചേട്ടൻ അനിയനോട് ചോദിക്കുന്നു. ഇല്ലെന്നാണ് അനിയന്റെ മറുപടി.

പിന്നാലെ ചേട്ടൻ അവന് വിശദമായി ആർത്തവത്തെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു. അനിയൻ ചേട്ടനോട് എല്ലാ മാസവും ഇങ്ങനെ ആർത്തവം ഉണ്ടാകുമോ എന്നും അത് വേദനാജനകമായിരിക്കില്ലേ എന്നും ചോദിക്കുന്നുണ്ട്. അതേ എന്നാണ് ചേട്ടന്റെ മറുപടി. എല്ലാ മാസവും ആർത്തവം ഉണ്ടാകുമെന്നും വേദനിക്കുമെന്നും ചേട്ടൻ പറഞ്ഞുകൊടുക്കുന്നു.

പിന്നീട്, എങ്ങനെ സാനിറ്ററി പാഡ് വാങ്ങാം എന്നാണ് ചേട്ടൻ അനിയന് പറഞ്ഞുകൊടുക്കുന്നത്. അനിയൻ സാനിറ്ററി പാഡ് വാങ്ങിക്കുന്നതും കാണാം.

തന്റെ ചുറ്റുമുള്ള സ്ത്രീകളിൽ സുരക്ഷിതത്വബോധം ഉണ്ടാക്കുമെന്നും അനിയൻ പറയുന്നുണ്ട്. അനീഷ്ഭഗത്ത് ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത വീഡിയോ ഇതോടകം തന്നെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. നിരവധിപ്പേരാണ് ചേട്ടനെയും അനിയനെയും അഭിനന്ദിച്ചത്.

Do you know about menstruation? 12-year-old to the brother, the answer is like this, the video has gone viral

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-