#Latest News #Kalladi Landslide #Wayanad #Rahul Gandhi #Priyanka Gandhi
( www.truevisionnews.com) വയനാട്ടിലെ മണ്ണിടിച്ചിലിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ വയനാട് എന്നും അതിജീവിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട കുടുംബങ്ങൾക്കൊപ്പം ഒരുമിച്ച് നിൽക്കും എന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണെന്ന് വയനാട് എം പി പ്രിയങ്ക ഗാന്ധി പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസും എൻ ഡി ആർ എഫും എസ് ഡി ആർ എഫ് ടീമുകളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും സ്ഥലത്ത് സജീവമായി രംഗത്തുണ്ടെന്നും അവർ അറിയിച്ചു.
ബന്ധപ്പെട്ടവരുമായെല്ലാം സംസാരിച്ചെന്നും അവർ വ്യക്തമാക്കി. ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അഗാധമായ ദുഃഖം അറിയിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേർത്തു. ദുരന്തബാധിതർക്കൊപ്പം ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും സാധ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജില്ലാ ഭരണകൂടം, തിരുവനന്തപുരത്തുനിന്ന് സ്ഥലത്തേക്ക് പുറപ്പെട്ട മന്ത്രിമാരായ ടി സിദ്ദിഖ്, എ പി അനിൽ കുമാർ, പ്രാദേശിക പാർട്ടി പ്രവർത്തകർ, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവരുമായി ചേർന്ന് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വരികയാണെന്നും അവർ വിശദീകരിച്ചു. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
Content Highlight: Leader of the Opposition Rahul Gandhi expressed grief over the landslides in Wayanad
#Latest News #Kalladi Landslide #Wayanad #Rahul Gandhi #Priyanka Gandhi



























