'വീടും പള്ളിയും പൂർണമായും തകർന്നു', സ്ഥലത്ത് വീണ്ടും കനത്ത മഴ; തൊഴിലാളികളായ ആറു പേരെ ആശുപത്രിയിലേക്ക് മാറ്റി, ഒരാളുടെ നില ഗുരുതരം

'വീടും പള്ളിയും പൂർണമായും തകർന്നു', സ്ഥലത്ത് വീണ്ടും കനത്ത മഴ; തൊഴിലാളികളായ ആറു പേരെ ആശുപത്രിയിലേക്ക് മാറ്റി, ഒരാളുടെ നില ഗുരുതരം
Jul 7, 2026 01:00 PM | By VIPIN P V
#Latest News #Kalladi Landslide #Heavy Rain #Wayanad

മേപ്പാടി: ( www.truevisionnews.com )  വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നതാണ്. ഒരു വീടും പള്ളിയും പൂർണമായും തകർന്നിട്ടുണ്ട്. സ്ഥലത്തെ ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലായി. ജോലിക്കാർ 15 പേരോളം ക്യാബിനകത്ത് ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

പ്രദേശത്ത് തട്ടുകട നടത്തിയിരുന്ന കുടുംബവും മണ്ണിനടിയിൽ പെട്ടോ എന്നും സംശയമുണ്ട്. തൊഴിലാളികളായ 6പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ആശുപത്രിയിൽ എത്തിച്ചവരെല്ലാം അതിഥി തൊഴിലാളികളാണ്.

വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വയനാട് - കള്ളാടി തുരങ്ക പാതയുടെ പണികൾ നടക്കുന്ന സ്ഥലത്താണ് അപകടം. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേക്ക് വീഴുകയായിരുന്നു. കൂടുതൽ പേർ അപകട സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് സംശയം. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.

മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലയിൽ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശൻ അടിയന്തര കൂടിക്കാഴ്ച നടത്തുകയും ചെയ്തു. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാനും കോഴിക്കോടുള്ള സംഘത്തോടും വയനാട്ടിൽ എത്താൻ നിർദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.

Content Highlight: heavy rain returns to the site of the wayanad landslide

#Latest News #Kalladi Landslide #Heavy Rain #Wayanad

Next TV

Related Stories
വിഷമം താങ്ങാനായില്ല...! പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

Jul 7, 2026 01:43 PM

വിഷമം താങ്ങാനായില്ല...! പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

പരീക്ഷയിൽ മാർക്ക് കുറഞ്ഞു, മലപ്പുറത്ത് പതിനെട്ടുകാരൻ...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 01:43 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ പതിനെട്ടോളം പേർ കുടുങ്ങിയതായി...

Read More >>
കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച സംഭവം: മധ്യവയസ്‌കൻ അറസ്റ്റിൽ

Jul 7, 2026 01:36 PM

കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച സംഭവം: മധ്യവയസ്‌കൻ അറസ്റ്റിൽ

കോഴിക്കോട് പയ്യോളിയിൽ വയോധികയെ പീഡിപ്പിച്ച മധ്യവയസ്‌കൻ...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ രണ്ട് മരണം; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Jul 7, 2026 01:20 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ രണ്ട് മരണം; പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക്...

Read More >>
അതീവ ജാഗ്രതാ നി‍ർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

Jul 7, 2026 01:12 PM

അതീവ ജാഗ്രതാ നി‍ർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളിൽ റെഡ്...

Read More >>
Top Stories

News Roundup