---
title: "അഭിനയത്തിന് പിന്നിലെ കണ്ണീർക്കഥ; ബാഗ് നിറയെ മരുന്നുകളുമായി ഷൂട്ടിംഗിനെത്തി നടൻ കിഷോർ പീതാംബരൻ"
english_title: "Kishore Peethambaran on his medical condition."
publisher: "moviemax.in"
canonical_url: "https://moviemax.in/news/370803/kishore-peethambaran-on-his-medical-condition"
published_at: "2026-07-06T16:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4b88ec3ec29_UYTGFRDS.jpg"
keywords: ["Latest News", "Kishore Peethambaran", "Medical Condition"]
---

# അഭിനയത്തിന് പിന്നിലെ കണ്ണീർക്കഥ; ബാഗ് നിറയെ മരുന്നുകളുമായി ഷൂട്ടിംഗിനെത്തി നടൻ കിഷോർ പീതാംബരൻ

> **Lead Summary:** **[**ഏഷ്യാനെറ്റിലെ 'മഴതോരും മുമ്പേ' എന്ന പരമ്പരയിലെ 'ബാലേട്ടൻ' എന്ന വേഷത്തിലൂടെ താരം വലിയ ജനശ്രദ്ധ നേടുന്നുണ്ട്. എന്നാൽ അഭിനയത്തിന് പിന്നിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ് ഈ നടൻ. അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് കിഷോർ തുറന്നു പറഞ്ഞത്.

## Article Content

**[**ഏഷ്യാനെറ്റിലെ 'മഴതോരും മുമ്പേ' എന്ന പരമ്പരയിലെ 'ബാലേട്ടൻ' എന്ന വേഷത്തിലൂടെ താരം വലിയ ജനശ്രദ്ധ നേടുന്നുണ്ട്. എന്നാൽ അഭിനയത്തിന് പിന്നിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളുമായി പോരാടുകയാണ് ഈ നടൻ. അഭിമുഖത്തിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് കിഷോർ തുറന്നു പറഞ്ഞത്.

നോൺ-ആൽക്കഹോളിക് ലിവർ ഡിസീസും, തലച്ചോറിലെ പിറ്റ്യൂട്ടറി ഗ്രന്ഥിയിലുണ്ടായ സിസ്റ്റുമാണ് താരത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നത്. ശരീരത്തിലെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഗ്രന്ഥിയിൽ പ്രശ്നങ്ങളുള്ളതിനാൽ ജീവിതം വളരെ പ്രയാസകരമാണെന്ന് അദ്ദേഹം പറയുന്നു.

ഇഞ്ചക്ഷനുകളും സ്റ്റീറോയിഡുകളും ഉപയോഗിച്ചാണ് നിലവിൽ അദ്ദേഹം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ 6.30 മുതൽ രാത്രി 11 വരെ കൃത്യമായി മരുന്ന് കഴിക്കേണ്ട അവസ്ഥയാണെന്നും താരം വെളിപ്പെടുത്തുന്നു.

''എല്ലാവരും പറയുന്നത് ഞാൻ തടി വെച്ച് സുന്ദരനായെന്നാണ്, അതുകൊണ്ട് രോഗിയാണെന്ന് ആർക്കും തോന്നില്ല. എന്നാൽ ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഞാൻ ഓരോ ദിവസവും ഷൂട്ടിങ്ങിന് പോകുന്നത്.

കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതുകൊണ്ട് ശസ്ത്രക്രിയ പോലും സാധ്യമല്ല. 25 വർഷത്തെ അഭിനയജീവിതത്തിനിടയിൽ കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. കുടുംബം നോക്കാനും മക്കളെ വളർത്താനും മറ്റ് വഴികളില്ലാത്തതുകൊണ്ടാണ് രോഗാവസ്ഥയിലും അഭിനയിക്കുന്നത്. നാല് വർഷമായി ഞാൻ രോഗബാധിതനാണ്, ഇപ്പോഴും കിടപ്പിലാണെന്ന് പറയാം. വേഷങ്ങൾ ലഭിക്കുമ്പോൾ അഭിനയിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള ഏക മാർഗ്ഗം'', കിഷോർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/370803/kishore-peethambaran-on-his-medical-condition)