ആ കാശിന്റെ പങ്ക് വാങ്ങി തിന്നിട്ട് നിനക്ക് നാണമുണ്ടോടാ? മരണക്കിടക്കയിലും രേണുവിനെ വേദനിപ്പിച്ചു; കിച്ചുവിനെതിരെ രൂക്ഷവിമർശനവുമായി ശാരിക

ആ കാശിന്റെ പങ്ക് വാങ്ങി തിന്നിട്ട് നിനക്ക് നാണമുണ്ടോടാ? മരണക്കിടക്കയിലും രേണുവിനെ വേദനിപ്പിച്ചു; കിച്ചുവിനെതിരെ രൂക്ഷവിമർശനവുമായി ശാരിക
2026-07-05T12:51:00 | By Athira V
#Latest News #Renu Sudhi #Kichu Sudhi #Sharika #Bigboss #New Video

( https://moviemax.in/) മലയാളത്തിലെ അവതാരികമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ആളാണ് ശാരിക. ബോൾഡായ അവതരണ ശൈലിയും എന്തും വെട്ടിത്തുറന്നു പറയുന്ന രീതിയുമാണ് ശാരികയെ കൂടുതൽ വ്യത്യസ്തമാക്കിയത്.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലെ ഒരു മത്സരാർത്ഥിയുമായിരുന്നു അവർ. രേണുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ അവർ കിച്ചു-രേണു വിഷയത്തിൽ പ്രതികരിച്ച് പറഞ്ഞ വാക്കുകൾ വൈറലാകുന്നു.

ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും ആൽബങ്ങളിൽ അഭിനയിച്ചും സബ്സ്ക്രിപ്ഷനിലൂടെയും രേണു ഉണ്ടാക്കിയ കാശിൽ നിന്നും കിച്ചുവും പങ്ക് പറ്റിയിട്ടുണ്ടെന്ന് ശാരിക പറഞ്ഞു. അവരുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...

ഇങ്ങനൊരു വീഡിയോ ഇനി ചെയ്യേണ്ടെന്ന് കരുതി ഇരുന്നതാണ്. പക്ഷെ ചെയ്യാതിരിക്കാൻ ആവുന്നില്ല. ഈ വീഡിയോ രേണു സുധിയെ കുറിച്ചാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട രേണുവിനെ കുറിച്ച്.

ഈ അവസ്ഥയിൽ അവളെ കുറിച്ച് വീഡിയോ ഒന്നും ചെയ്യേണ്ടെന്ന് കരുതി ഇരുന്നതാണ്. പക്ഷെ എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. വേറെ ഒന്നുമല്ല. അവൾ ഒരു രോ​ഗം ബാധിച്ച് വളരെ ക്രിട്ടിക്കലായ കണ്ടീഷനിലൂടെ കടന്ന് പോകുന്നു. ആ സമയത്ത് അവൾക്ക് പ്രിയപ്പെട്ട ഒരാൾ അവളെ കാണാൻ ചെന്നില്ല.

അവൾ ഒരിക്കൽ വളർത്തിയ അവളുടെ മകൻ എന്ന് അറിയപ്പെടുന്ന രാഹുൽ ദാസ് എന്ന കിച്ചു. അവൻ കാണാൻ ചെന്നില്ലെന്ന് വളരെ ദണ്ണപ്പെട്ട് ഒരു വീഡിയോയിൽ രേണു പറ‍ഞ്ഞു. പിന്നെ ക്ഷമിക്കണം എനിക്കൊരു തെറ്റ് പറ്റി.

രേണുവിന്റെ മകൻ അല്ല. സുധിയുടെ മാത്രം മകൻ. ജീവിതം തുലാസിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ ഒന്ന് കാണാൻ വന്നിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ച് പോകും.

ഇതെല്ലാം ഒരു പരാതിയായിട്ടല്ല പരിഭവമായിട്ടാണ് അവൾ പറഞ്ഞത്. ഇതെല്ലാം കേട്ട് ഒരു ലോഡ് പുച്ഛവും ഇറക്കി കിച്ചുവെന്ന് പറയുന്നവർ കെട്ടിയൊരുങ്ങി രേണുവിനെ കാണാൻ പോകാൻ ഇറങ്ങുന്നതിന് മുമ്പ് ഒരു വീഡിയോയും ഇറക്കി.

പരാതിക്കാരുടെ പരാതി അങ്ങോട്ട് തീരട്ടെ എന്നാണ് അതിൽ പറഞ്ഞത്. എന്നിട്ടാണ് അവൻ പോയത്. അതിന്റെ പേരിൽ നാട്ടുകാർ അവനെ എടുത്ത് ഉടുത്തു. ശേഷം അവൻ രേണുവിനെ കാണാൻ ചെന്നു പക്ഷെ കാണാൻ പറ്റിയില്ല. അങ്ങനെ അവൻ നാട്ടിൽ തിരിച്ച് വന്ന് ഒരു വീഡിയോയും കൂടി ചെയ്യുന്നു. രേണു അമ്മയെ അവൻ വെറുക്കാനുള്ള കാരണം ഇതാണ്... എന്ത് സബ്സ്ക്രിപ്ഷൻ.

എന്റെ അമ്മ സബ്സ്ക്രിപ്ഷനിലൂടെ ചുണ്ട് കടിച്ച് കാണിച്ചതും മലന്ന് കിടന്ന് കാണിച്ചതും കമന്ന് കിടന്ന് കാണിച്ചതുമൊക്കെ കൊണ്ടാണ് അവൻ രേണു അമ്മയെ വെറുത്തത് അത്രെ. ഞാൻ ഒന്ന് ചോദിക്കട്ടേടാ കിച്ചു... രണ്ട് വർഷം മുമ്പ് നിന്റെ അച്ഛൻ സുധി മരിച്ചപ്പോൾ ഈ രേണു പണിക്ക് ഇറങ്ങി. ആൽബത്തിൽ അഭിനയിക്കാൻ. അന്ന് അവളുടെ അഭിനയത്തെ ആരും അം​ഗീകരിച്ചില്ല. ഇന്നും കുറേപ്പേർ അം​ഗീകരിച്ചിട്ടില്ല. കോപ്രായം എന്നാണ് അവളുടെ അഭിനയത്തെ ആളുകൾ വിശേഷിപ്പിച്ചത്.

ആ കോപ്രായം വിജയ കിരീടമായി അവൾ എടുത്ത് ചൂടുകയും അവളെ ഇഷ്ടപ്പെടാത്തവരെകൊണ്ട് അവളെ വൈറലാക്കിപ്പിക്കുകയും ചെയ്ത മിടുമിടുക്കിയാണ് രേണു. അതിൽ നിന്ന് അവൾ കാശുണ്ടാക്കി.

ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും അത്തരത്തിലുള്ള എക്സ്പ്രഷൻസ് കാണിച്ചിട്ടും തന്നെയാണെടാ അവൾ ആൽബങ്ങളിൽ അഭിനയിച്ചും സബ്സ്ക്രിപ്ഷനിലൂടെയും കാശുണ്ടാക്കിയത്. ആ കാശിന്റെ ഒരു പങ്ക് വാങ്ങിച്ച് തിന്നിട്ട് നാണമുണ്ടോ അവളെ ഇങ്ങനെയൊക്കെ പറയാൻ നിനക്ക്?

ഞാൻ സാക്ഷിയാണ്. നിനക്ക് അയക്കാറുള്ള പൈസയുടെ സ്ക്രീൻഷോട്ടുകൾ എന്നെ അവൾ ബി​ഗ് ബോസിന്റെ സമയത്ത് കാണിച്ചിട്ടുണ്ട്. ഇതെല്ലാം രേണു പറയേണ്ടതാണ്. പക്ഷെ അവൾ പറഞ്ഞില്ല. കാരണം ആത്മാഭിമാനമുണ്ട്. ഞാൻ ഇരിക്കുമ്പോൾ നീ അവളെ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ പൊന്നു ശാരി കാശിനാടി എന്നെ അവൻ കിടന്ന് വിളിക്കുന്നത്. നൂറും അഞ്ഞൂറും ഒന്നും ആയിരുന്നില്ല അന്ന് രാഹുലിന് വേണ്ടിയിരുന്നത്.

രണ്ടായിരവും മൂവായിരവും നാലായിരവും അയ്യായിരവും ഒക്കെയായിരുന്നു. ഇതെല്ലാം അവൾ നിനക്ക് ജിപെ ചെയ്ത് തരികയും ചെയ്തു. അതെല്ലാം വാങ്ങി തിന്നിട്ട് ഇപ്പോൾ അവളുടെ സബ്സ്ക്രിപ്ഷൻ കാരണം നിനക്ക് അവളെ താൽപര്യമില്ല... വെറുത്തുപോയി അല്ലേ?. നാണമുണ്ടോടാ നിനക്ക്? എന്ന് ചോദിച്ചാണ് ശാരിക വീഡിയോ അവസാനിപ്പിച്ചത്.

Content Highlight: Bigg Boss star Sharika, the Renu Sudhi-Kichu controversy, and a new video

#Latest News #Renu Sudhi #Kichu Sudhi #Sharika #Bigboss #New Video

Next TV

Related Stories
'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

Jul 15, 2026 05:26 PM

'അവരെ മനുഷ്യരെന്ന് വിളിക്കാനാകില്ല, മറ്റൊരു ജീവിയാണ്! ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് ദയ സുജിത്ത്

വ്ലോഗർ ഷെഫീന ബീവിയുടെ വിമർശനത്തിന് മറുപടിയുമായി നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്ത്. അവർ മനുഷ്യയല്ലെന്ന് ദയ. സെലിബ്രിറ്റികളുടെ പിന്തുണയും...

Read More >>
ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

Jul 15, 2026 12:33 PM

ശ്രീവിദ്യയ്ക്ക് അറസ്റ്റ് വാറന്റ്? വ്യാജ ആപ്പ് പ്രമോട്ട് ചെയ്തു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ; നടിക്കെതിരെ കേസ്

വ്യാജ ട്രേഡിങ് ആപ്പ് പരസ്യത്തിൽ അഭിനയിച്ച് യുവാവിനെ കബളിപ്പിച്ച കേസിൽ നടി ശ്രീവിദ്യ മുല്ലച്ചേരിക്ക് എതിരെ അറസ്റ്റ് വാറന്റ്. ലക്ഷങ്ങൾ നഷ്ടമായ...

Read More >>
'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

Jul 15, 2026 12:23 PM

'ഞാന്‍ മരിച്ചാല്‍ റിതപ്പൻ..., വേദന കടിച്ചമർത്തി ചിരിച്ച മുഖത്തോടെ വീഡിയോ ചെയ്തത് തെറ്റോ?'; രേണു സുധിയെ വേട്ടയാടുന്നവർക്കെതിരെ സുഹൃത്തിന്റെ രൂക്ഷവിമർശനം

കാൻസർ ബാധിതയായ രേണു സുധിക്കെതിരെ നടക്കുന്ന കടുത്ത സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സുഹൃത്ത് ശാരിക. അസുഖം വ്യാജമാണെന്ന് വരുത്താൻ...

Read More >>
'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

Jul 14, 2026 01:29 PM

'ഇരുട്ട് എത്ര കനത്താലും ഒരു സൂര്യോദയം അതിനെ മാറ്റിമറിക്കും, കിച്ചു മോനെ, ഞങ്ങൾ നിന്റെ കൂടെയുണ്ട്'; സന്തോഷനിമിഷങ്ങൾ പങ്കുവെച്ച് വിശാഖും തീർത്ഥയും

അടുത്തിടെ വിവാദത്തിൽപ്പെട്ട കിച്ചു സുധിക്കൊപ്പം താടിയും പൊട്ടും വിശാഖും തീർത്ഥയും. "നിന്റെ കൂടെയുണ്ട്" എന്ന കുറിപ്പോടെ പങ്കിട്ട ഫോട്ടോകൾക്ക്...

Read More >>
ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

Jul 14, 2026 09:46 AM

ദയ സുജിത്തിന്റെ വസ്ത്രധാരണം: വിമർശനവുമായി വ്ലോഗർ, പിന്നാലെ കണക്കിന് കൊടുത്ത് ആരാധകർ; വിവാദ വീഡിയോ പിൻവലിച്ചു

മഞ്ജു പിള്ളയുടെ മകളും മോഡലുമായ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെയും റീൽ വീഡിയോയെയും വിമർശിച്ച് വ്ലോഗർ ഷെഫീന...

Read More >>
Top Stories










News Roundup