---
title: "'രക്ഷിക്കൂ...' എന്ന് വിളിച്ച് കൂവി; ജാന്മണി ഇപ്പോഴും പുരുഷൻ തന്നെ! ആൾമാറാട്ട കേസിൽ അബുദാബി പൊലീസ് പൊക്കിയെന്ന് ഡാൻസർ കൽപ്പന"
english_title: "Dancer Kalpana shares her experience with makeup artist Janmoni Das"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370358/dancer-kalpana-shares-her-experience-with-makeup-artist-janmoni-das"
published_at: "2026-07-04T11:47:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a5c6cd451_janmany.jpg"
keywords: ["Latest News", "Janmoni Das", "Dancer Kalpana"]
---

# 'രക്ഷിക്കൂ...' എന്ന് വിളിച്ച് കൂവി; ജാന്മണി ഇപ്പോഴും പുരുഷൻ തന്നെ! ആൾമാറാട്ട കേസിൽ അബുദാബി പൊലീസ് പൊക്കിയെന്ന് ഡാൻസർ കൽപ്പന

> **Lead Summary:** ** മേ**ക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഡാൻസർ കൽപ്പന. നടി അർച്ചന സുശീലന്റെ ചേച്ചിയാണ് കൽപ്പന. ജാൻമണിയെ അബുദാബിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെന്ന് കൽപ്പന പറയുന്നു.

## Article Content

** മേ**ക്കപ്പ് ആർട്ടിസ്റ്റ് ജാന്മണി ദാസിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് ഡാൻസർ കൽപ്പന. നടി അർച്ചന സുശീലന്റെ ചേച്ചിയാണ് കൽപ്പന. ജാൻമണിയെ അബുദാബിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നെന്ന് കൽപ്പന പറയുന്നു.

രഞ്ജിനി ഹരി​​​​​​ദാസിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇവർ. ജാന്മണിയെ അബുദാബി ഷോയിൽ ഞാൻ കൊണ്ട് പോയി. മേക്കപ്പ് ആർട്ടിസ്റ്റായി. എനിക്ക് രണ്ട് ദിവസം കഴിഞ്ഞ് ഷോ ആണ്. ഷോയ്ക്ക് മുമ്പോ ശേഷമോ എനിക്ക് കറങ്ങാനോ മാളുകളിൽ പോകാനോ ഇഷ്ടമല്ല.

പ്രാക്ടീസ് ചെയ്ത് റൂമിൽ വരുക, ഉറങ്ങുക. എന്നാൽ ജാന്മണിക്ക് പുറത്ത് പോകണം. ഞാൻ വെെകീട്ട് പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോൾ ജാന്മണി റെഡിയായിട്ടുണ്ട്. നെയിൽ പോളിഷും മേക്കപ്പുമെല്ലാം ഇട്ടു. ടെെറ്റായ നീല വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. താൽപര്യമില്ലാഞ്ഞിട്ടും ഞാൻ പോയി.

ഞാനാണ് ക്യാമറമാൻ. എന്റെ മൊബെെലുമെടുത്ത് ഇവളുടെ പിറകെ പോകുന്നു. ഇവൾ ഓടി പഴയ സിനിമകളിലെ ശ്രീദേവിയെ പോലെ പോസ് ചെയ്യുന്നു. ആളുകൾ ശ്രദ്ധിക്കുന്നതിൽ ജാന്മണി സന്തോഷിച്ചു. കോഫി ഷോപ്പിൽ കയറി കോഫി കുടിക്കണമെന്ന് പറഞ്ഞു. റൂമിൽ പോയി ഓർഡർ ചെയ്യാമെന്ന് ഞാൻ പറഞ്ഞതാണ്.

എന്നാൽ കേട്ടില്ല. ഞാൻ കോഫിയെടുക്കാൻ പോകവെ കൽപ്പന, രക്ഷിക്കൂ എന്ന് പിറകിൽ നിന്ന് വിളി. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ രണ്ട് അറബികൾ ഇവളെ പൊക്കിക്കൊണ്ട് പോകുന്നു.

കാറിൽ കുത്തിക്കയറ്റി ഫുൾ സ്പീഡിൽ കാർ പോയി. കാറിന്റെ മുന്നിൽ പോയി ഞാൻ തടഞ്ഞു. എന്നെ പിടിച്ച് മാറ്റി. ഞാൻ കരഞ്ഞ് കോലം കെട്ടു. ഞാൻ ഷോ ഓർ​ഗനെെസറെ വിളിച്ചു. എന്റെ മേക്കപ്പ് ആർട്ടിസ്റ്റിനെ ആരോ കൊണ്ട് പോയെന്ന് ഞാൻ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി. പൊലീസുകാർ തന്നെയാണ് കൊണ്ട് പോയതെന്ന് പിന്നീടാണ് അറിയുന്നത്. ആൾമാറാട്ടത്തിനാണ് അറസ്റ്റിലായത്. ജാന്മണിയുടെ പാസ്പോർട്ടിൽ പുരുഷൻ എന്നാണുള്ളതെന്നും കൽപ്പന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/370358/dancer-kalpana-shares-her-experience-with-makeup-artist-janmoni-das)