---
title: "'ശ്വേത മേനോൻ ദേശീയവാദിയാണ്, മോദി ആരാധികയും '; ബിജെപി നേതാവ് എസ്. സുരേഷ് "
english_title: "'Shweta Menon is a nationalist and a Modi devotee'; BJP leader S. Suresh "
publisher: "moviemax.in"
canonical_url: "https://moviemax.in/news/370608/shweta-menon-is-a-nationalist-and-a-modi-devotee-bjp-leader-s-suresh"
published_at: "2026-07-05T15:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a30881b28b_dhdrthg.jpg"
keywords: ["Latest news", "Modi", "BJP leader S. Suresh", "Shweta Menon", "AMMA", "Mala parvathi"]
---

# 'ശ്വേത മേനോൻ ദേശീയവാദിയാണ്, മോദി ആരാധികയും '; ബിജെപി നേതാവ് എസ്. സുരേഷ് 

> **Lead Summary:** നടി ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകയുമാണെന്നും എന്നാൽ അവർ ബിജെപി പ്രവർത്തകയല്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സിനിമ മേഖലയിൽ ബിജെപി ഇടപെടുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

## Article Content

നടി ശ്വേതാ മേനോൻ ദേശീയവാദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകയുമാണെന്നും എന്നാൽ അവർ ബിജെപി പ്രവർത്തകയല്ലെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. സിനിമ മേഖലയിൽ ബിജെപി ഇടപെടുന്നുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കോടികൾ കൊടുത്ത് ആളുകളെ വശത്താക്കേണ്ട ഗതികേട് ബിജെപിക്കില്ല. സിനിമയിൽ തുടർന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ സമ്പാദിക്കാമായിരുന്നു. എന്നാൽ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് അദ്ദേഹം ബിജെപിയിൽ വന്നത്. മുൻപ് ഇന്നസെന്റ് 'അമ്മ' പ്രസിഡന്റായപ്പോഴോ, രമേഷ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റി തലവനായപ്പോഴോ മറ്റ് രാഷ്ട്രീയ പാർട്ടികൾ സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുന്നതായി ബിജെപി ആരോപിച്ചിട്ടില്ലെന്നും തങ്ങൾ രാഷ്ട്രീയ മാന്യത പുലർത്തിയിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.

'അമ്മ' സംഘടനയിൽ ബിജെപി അജണ്ട നടപ്പിലാക്കാനും വർഗ്ഗീയ ധ്രുവീകരണത്തിനും ശ്വേതാ മേനോൻ ശ്രമിച്ചെന്ന നടി മാലാ പാർവതിയുടെ ആരോപണത്തിന് മറുപടിയായാണ് സുരേഷിന്റെ ഈ പ്രതികരണം. ശ്വേതയുടെ തിരിച്ചുവരവിന് പിന്നിൽ ബിജെപി അജണ്ടയാണെന്നും, നടി അൻസിബയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന ലക്ഷ്മിപ്രിയയുടെ പ്രസ്താവന ഇതിന് ഉദാഹരണമാണെന്നും മാലാ പാർവതി വാർത്താസമ്മേളനത്തിൽ വിമർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/370608/shweta-menon-is-a-nationalist-and-a-modi-devotee-bjp-leader-s-suresh)