അതീവ ജാഗ്രതാ നി‍ർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്

അതീവ ജാഗ്രതാ നി‍ർദ്ദേശം; വയനാടും കോഴിക്കോടും റെഡ് അല‍ർട്ട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട്
Jul 7, 2026 01:12 PM | By Athira V
#Latest News #Kerala Rain Alert #Red Alert #Kozhikode #Wayanad

കോഴിക്കോട്: ( www.truevisionnews.com) കനത്ത മഴയെത്തുടർന്ന് വയനാട് തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലിന് പിന്നാലെ രണ്ട് ജില്ലകളിൽ റെഡ് അല‍ർട്ട്. വയനാട്, കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അല‍ർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ പ്രദേശത്ത് 265 മില്ലിമീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കനത്ത മഴയെത്തുടർന്ന് മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ മാറ്റിത്തുടങ്ങി. പാലത്തിനടുത്തുള്ള കുന്ന് ഇടിഞ്ഞ് നിർമാണ സ്ഥലത്തേയ്ക്ക് വീഴുകയായിരുന്നു. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലാണ്. അപകടത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ചു പേരെ മണ്ണിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. തൊഴിലാളികളുമായി എത്തിയ വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. സ്ഥലത്ത് എത്ര പേർ മണ്ണിനടിയിൽപ്പെട്ടുവെന്ന് അറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും തൊഴിലാളികള്‍ വിശ്രമിക്കുന്ന ഷെഡിലേക്കും മണ്ണിടിഞ്ഞു എന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുവെന്ന് വാര്‍ഡ് അംഗം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സ്ഥലത്ത് വീണ്ടും കനത്ത മഴ തുടരുകയാണ്.

അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തെ ആളുകളെ മാറ്റുകയാണ്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട് എന്നാണ് വിവരം. ബസ് സ്റ്റോപ്പും പാലവും മണ്ണിനടിയിലാണ്. തൊഴിലാളികളുമായി വന്ന രണ്ടു ബസുകൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ട്.

ഇവിടെ തൊഴിലാളികൾ താത്കാലികമായി തങ്ങുന്ന ഷെഡുകളും ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. മണ്ണിനടിയിൽപ്പെട്ട ബസുകളിൽ തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പ്രതികരിച്ചു.

Content Highlight: Red alert issued for two districts following a landslide on the Wayanad tunnel road caused by heavy rain

#Latest News #Kerala Rain Alert #Red Alert #Kozhikode #Wayanad

Next TV

Related Stories
യാത്രക്കാർ ശ്രദ്ധിക്കുക....! കള്ളാടി ദുരന്തം: രക്ഷാപ്രവർത്തനത്തിന് വഴിതുറക്കാൻ കോഴിക്കോട്-കൽപ്പറ്റ ദേശീയപാതയിൽ കർശന ഗതാഗത നിയന്ത്രണം

Jul 7, 2026 02:25 PM

യാത്രക്കാർ ശ്രദ്ധിക്കുക....! കള്ളാടി ദുരന്തം: രക്ഷാപ്രവർത്തനത്തിന് വഴിതുറക്കാൻ കോഴിക്കോട്-കൽപ്പറ്റ ദേശീയപാതയിൽ കർശന ഗതാഗത നിയന്ത്രണം

കള്ളാടി മണ്ണിടിച്ചൽ , രക്ഷാപ്രവർത്തനത്തിന് വഴിതുറക്കാൻ കോഴിക്കോട്-കൽപ്പറ്റ ദേശീയപാതയിൽ കർശന ഗതാഗത...

Read More >>
മരണം മൂന്നായി; വയനാട് കള്ളാടി മണ്ണിടിച്ചലിൽ മൂന്നുപേർക്ക് ദാരുണാന്ത്യം

Jul 7, 2026 01:56 PM

മരണം മൂന്നായി; വയനാട് കള്ളാടി മണ്ണിടിച്ചലിൽ മൂന്നുപേർക്ക് ദാരുണാന്ത്യം

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക്...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: 'എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, കർശന നിർദേശം രണ്ട് തവണ നൽകിയിട്ടും മണ്ണ് മാറ്റിയില്ല'- മന്ത്രി പി കെ ബഷീർ

Jul 7, 2026 01:52 PM

കള്ളാടി മണ്ണിടിച്ചിൽ: 'എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, കർശന നിർദേശം രണ്ട് തവണ നൽകിയിട്ടും മണ്ണ് മാറ്റിയില്ല'- മന്ത്രി പി കെ ബഷീർ

എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മിനുട്ട്സ് പുറത്തുവിട്ട് പൊതുമരാമത്ത് വകുപ്പ്...

Read More >>
വിഷമം താങ്ങാനായില്ല...! പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

Jul 7, 2026 01:43 PM

വിഷമം താങ്ങാനായില്ല...! പരീക്ഷയിൽ മാർക്ക് കുറഞ്ഞു; മലപ്പുറത്ത് പതിനെട്ടുകാരൻ ജീവനൊടുക്കി

പരീക്ഷയിൽ മാർക്ക് കുറഞ്ഞു, മലപ്പുറത്ത് പതിനെട്ടുകാരൻ...

Read More >>
വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

Jul 7, 2026 01:43 PM

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം, തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതം

വയനാട് കള്ളാടിയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ പതിനെട്ടോളം പേർ കുടുങ്ങിയതായി...

Read More >>
Top Stories

News Roundup