---
title: "ലാലേട്ടന് ട്രിബ്യൂട്ടായി എഴുതിയ പാട്ട് ട്രോളായതിൽ വിഷമം; മനസുതുറന്ന് റാപ്പർ ഫെജോ"
english_title: "'Aaraattu' movie troll, Fejo rap song, Thalayude Vilayaattam song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370882/aaraattu-movie-troll-fejo-rap-song-thalayude-vilayaattam-song"
published_at: "2026-07-07T09:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4c806346f62_FEJO.jpg"
keywords: ["Latest News", "Fejo Rap Song", "Aaraattu Movie Troll", "Thalayude Vilayaattam Song"]
---

# ലാലേട്ടന് ട്രിബ്യൂട്ടായി എഴുതിയ പാട്ട് ട്രോളായതിൽ വിഷമം; മനസുതുറന്ന് റാപ്പർ ഫെജോ

> **Lead Summary:** **[**മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.

## Article Content

**[**മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. മോശം പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.

നിറയെ ട്രോളുകളും സിനിമയെത്തേടി എത്തിയിരുന്നു. ചിത്രത്തിൽ രാഹുൽ രാജ് ഈണം നൽകി എംജി ശ്രീകുമാറും ഫെജോയും പാടിയ 'തലയുടെ വിളയാട്ട്' എന്ന ഗാനം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് ആദ്യം ലഭിച്ച ട്രോളുകളെക്കുറിച്ച് മനസുതുറക്കുകയാണ് റാപ്പർ ഫെജോ.

ചെയ്തപ്പോൾ ഒരുപാട് സന്തോഷം തന്ന ഗാനമാണ് അത്. ലാലേട്ടന് വേണ്ടി പാട്ട് ചെയ്യാൻ പറ്റുന്നു, എംജി ശ്രീകുമാറിന് ഒപ്പമാണ് പാടിയിരിക്കുന്നത്, രാഹുൽ രാജിന്റെ മ്യൂസിക് ഒക്കെ ആണ്. ആറാട്ട് ഒരു പരാജയചിത്രമായതുകൊണ്ട് ആളുകൾ അതൊരു ട്രോൾ ആക്കാൻ തുടങ്ങി അതെനിക്ക് ഭയങ്കര വിഷമമായി.

ഒരു പക്കാ മോഹൻലാൽ ട്രിബ്യൂട്ട് പോലെ ആണ് ഞാൻ ആ വരികൾ എഴുതിയത്. ഒരു പടം പരാജയപ്പെട്ടതിന്റെ പേരിൽ ആ പാട്ടിനെ എന്തിനാ ട്രോളാക്കി മാറ്റുന്നത്. പക്ഷേ പിൽകാലത്ത് അത് ആളുകൾ സ്വീകരിച്ചു. ആ പാട്ടിലെ 'തക തക തക' ആണ് ട്രോളിന് ഉപയോഗിക്കുന്നത്', ഫെജോയുടെ വാക്കുകൾ.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയിട്ടുള്ളത്. കോമഡിയും ആക്ഷനും ചേര്‍ന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബി ഉണ്ണികൃഷ്ണനാണ്. ഛായാഗ്രഹണം വിജയ് ഉലകനാഥൻ, എഡിറ്റര്‍ ഷമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ് എന്നിവരാണ്. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്. രചന നാരായണൻകുട്ടി, കോട്ടയം രമേശ്, അശ്വിൻ, വിജയരാഘവൻ, ലുക്‍മാൻ, സായ് കുമാര്‍, കൊച്ചു പ്രേമൻ, നന്ദു തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370882/aaraattu-movie-troll-fejo-rap-song-thalayude-vilayaattam-song)