---
title: "'ഞാൻ എന്നും കിടപ്പിലായിരിക്കണമെന്നാണോ?' - വിമർശകർക്ക് കണ്ണീരുമായി സുധിയുടെ മറുപടി"
english_title: "RENU Sudhi's reply to critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/370975/renu-sudhis-reply-to-critics"
published_at: "2026-07-07T14:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cc0912bcf1_jyhtg.jpg"
keywords: ["Latest News", "Renu Sudi", "Cancer Disease"]
---

# 'ഞാൻ എന്നും കിടപ്പിലായിരിക്കണമെന്നാണോ?' - വിമർശകർക്ക് കണ്ണീരുമായി സുധിയുടെ മറുപടി

> **Lead Summary:** **[**താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തനിക്ക് ക്യാൻസർ രോഗമില്ലെന്നും അത് വെറുതെ പറയുന്നതാണെന്നും ഉൾപ്പെടെയുള്ള കുത്തുവാക്കുകൾക്കെതിരെയാണ് രേണു വീഡിയോയിലൂടെ പ്രതികരിച്ചത്.

## Article Content

**[**താൻ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും മറുപടിയുമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. തനിക്ക് ക്യാൻസർ രോഗമില്ലെന്നും അത് വെറുതെ പറയുന്നതാണെന്നും ഉൾപ്പെടെയുള്ള കുത്തുവാക്കുകൾക്കെതിരെയാണ് രേണു വീഡിയോയിലൂടെ പ്രതികരിച്ചത്.

> തലയിലെ മുടി പൂർണ്ണമായും കൊഴിഞ്ഞുപോയത് വീഡിയോയിൽ കാണിച്ചുകൊണ്ടാണ് രേണു തന്റെ അവസ്ഥ വിശദീകരിച്ചത്. "എനിക്ക് കാൻസർ ഇല്ലെന്ന് പറയുന്നവർക്ക്... അതേ എന്റെ മനസിന് കാൻസർ ഇല്ല.

> പക്ഷേ എന്റെ ശരീരം വലിയൊരു പോരാട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വെറുതെ ഒന്ന് തൊട്ടാൽ പോലും മുടി കയ്യിലേക്ക് പൊഴിഞ്ഞു വീഴുകയാണ്," രേണു കുറിച്ചു. കൂടാതെ, തന്റെ ശരീരത്തിലെ പിക്ക് ലൈൻ  കാണിച്ചുകൊണ്ട് അസുഖത്തെക്കുറിച്ച് ആരും കളവ് പറയില്ലെന്നും രേണു പറഞ്ഞു. കീമോതെറാപ്പി കഴിഞ്ഞാൽ താൻ തളർന്നു പോകാറുണ്ടെന്നും, എന്നാൽ മകനുവേണ്ടി ജീവിതത്തിലേക്ക് തിരികെ വരാൻ താൻ ശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.

> "ഞാൻ എപ്പോഴും ഇങ്ങനെ കിടപ്പിലായിരിക്കണമെന്നാണോ നിങ്ങളുടെ ആഗ്രഹം? ഞാൻ ഉന്മേഷത്തോടെ വീഡിയോ ചെയ്യുന്നത് കാണുമ്പോൾ പലർക്കും അസൂയയാണ്. എന്നാൽ കീമോ കഴിഞ്ഞു വരുന്ന അവസ്ഥ അതല്ല.

> കുഞ്ഞിന് വേണ്ടി ഞാൻ ആത്മവിശ്വാസത്തോടെ തിരിച്ചുവന്നല്ലേ പറ്റു," എന്നും രേണു ചോദിക്കുന്നു. രേണുവിന്റെ വീഡിയോയ്ക്ക് താഴെ വലിയ പിന്തുണയാണ് പ്രേക്ഷകർ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/370975/renu-sudhis-reply-to-critics)