മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ...? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു

മണ്ണിനടിയിൽ ജീവന്റെ തുടിപ്പുണ്ടോ...? തിരിച്ചറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും എത്തിച്ചു, തിരച്ചിൽ തുടരുന്നു
Jul 7, 2026 05:05 PM | By VIPIN P V
#Latest News #Kalladi Landslide #Motion Detecting Cameras #Cadaver Dogs #Wayanad

വയനാട്: ( www.truevisionnews.com ) കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം അഞ്ചായി. പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ആകെ 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.  ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. കൂടാതെ, മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന 'മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും' രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.

മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻഡിആർഎഫ് ശ്രമിക്കുന്നത്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻഡിആർഎഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, ഗതാഗതവും രക്ഷാപ്രവർത്തനവും സുഗമമാക്കുന്നതിനായി മീനാക്ഷി പാലത്തിൽ അടിഞ്ഞുകൂടിയ മണ്ണ് രാത്രിയോടെ പൂർണ്ണമായും നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് എൻഡിആർഎഫ് വ്യക്തമാക്കുന്നത്.

Content Highlight: Is there a sign of life beneath the soil Motion-detecting cameras and cadaver dogs have been brought in to find out the search continues

#Latest News #Kalladi Landslide #Motion Detecting Cameras #Cadaver Dogs #Wayanad

Next TV

Related Stories
'തേങ്ങ പത്തരച്ചാലും കറി താളല്ലേ...'; നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിൽ ഐ.എം വിജയന് നേരെ ജാതീയധിക്ഷേപം

Jul 7, 2026 05:36 PM

'തേങ്ങ പത്തരച്ചാലും കറി താളല്ലേ...'; നിലവിളക്കിന് മുന്നിൽ ചെരിപ്പിട്ടെന്ന പേരിൽ ഐ.എം വിജയന് നേരെ ജാതീയധിക്ഷേപം

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം വിജയനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ...

Read More >>
മരണം മുന്നിൽ കണ്ട നിമിഷം; കുത്തിയൊലിച്ച് വരുന്നത് കണ്ട് ഓടി, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടി; ഒഴുകിപ്പോയ ടാങ്കർ ലോറിക്കടിയിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ

Jul 7, 2026 05:13 PM

മരണം മുന്നിൽ കണ്ട നിമിഷം; കുത്തിയൊലിച്ച് വരുന്നത് കണ്ട് ഓടി, നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരിച്ചുകിട്ടി; ഒഴുകിപ്പോയ ടാങ്കർ ലോറിക്കടിയിൽ നിന്ന് അത്ഭുത രക്ഷപ്പെടൽ

വയനാട് മേപ്പാടി മണ്ണിടിച്ചൽ , കള്ളാടി തുരങ്കപാത , മണ്ണിടിച്ചിലിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; മരണം അഞ്ച് ആയി ഉയർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Jul 7, 2026 04:50 PM

കള്ളാടി മണ്ണിടിച്ചിൽ; മരണം അഞ്ച് ആയി ഉയർന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളാടി മണ്ണിടിച്ചിൽ, മരണം അഞ്ചായി ആയി ഉയർന്നു, രക്ഷാപ്രവർത്തനം...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്

Jul 7, 2026 04:43 PM

കള്ളാടി മണ്ണിടിച്ചിൽ: 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്

മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ...

Read More >>
Top Stories

News Roundup