#Latest news #sex racket #women rescue #hotel #hariyana
ഹിസാർ: ( www.truevisionnews.com ) ഹരിയാനയിലെ ഹിസാറിൽ പൊലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പെൺവാണിഭ സംഘത്തിന്റെ പിടിയിൽ നിന്ന് 18 യുവതികളെ രക്ഷപ്പെടുത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഹിസാറിലെ രണ്ട് ഹോട്ടലുകൾ കേന്ദ്രീകരിച്ചാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. ലൈംഗിക ചൂഷണം തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെയ്ഡ്.
പരിശോധനയ്ക്കിടെ യുവതികൾക്കൊപ്പം ഹോട്ടലിലുണ്ടായിരുന്ന നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺവാണിഭത്തിന് ഒത്താശ ചെയ്ത ഹോട്ടൽ നടത്തിപ്പുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുപി, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് യുവതികളെ ഇവിടേക്ക് എത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്നും സെക്സ് റാക്കറ്റുകളെ സഹായിക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഹിസാർ പൊലീസ് സൂപ്രണ്ട് സിദ്ധാന്ത് ജെയിൻ വ്യക്തമാക്കി.
Content Highlight: 18 young women rescued from Haryana sex racket
































