---
title: "ഓഡിയോ വിവാദം: ശ്വേത മേനോൻ രമേഷ് പിഷാരടിയെ ചതിച്ചു; രൂക്ഷവിമർശനവുമായി ബീനാ ആന്റണി"
english_title: "Beena Antony claims Shweta Menon betrayed Ramesh Pisharody"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371023/beena-antony-claims-shweta-menon-betrayed-ramesh-pisharody"
published_at: "2026-07-07T17:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ceaa1b454c_sdfgh.jpg"
keywords: ["Latest News", "Audio controversy", "Swetha Menon", "Ramesh Pisharody", "Beena Antony"]
---

# ഓഡിയോ വിവാദം: ശ്വേത മേനോൻ രമേഷ് പിഷാരടിയെ ചതിച്ചു; രൂക്ഷവിമർശനവുമായി ബീനാ ആന്റണി

> **Lead Summary:** **[**താരസംഘടനയായ 'അമ്മ'യിലെ ഭിന്നതകൾക്കിടെ, നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി നടി ബീനാ ആന്റണി രംഗത്ത്. ശ്വേത മേനോന്റേത് കടുത്ത വിശ്വാസവഞ്ചനയാണെന്നും, അടുത്ത സുഹൃത്തായ പിഷാരടിയെ അവർ പരസ്യമായി ചതിക്കുകയായിരുന്നുവെന്നും ബീനാ ആന്റണി പറഞ്ഞു.

## Article Content

**[**താരസംഘടനയായ 'അമ്മ'യിലെ ഭിന്നതകൾക്കിടെ, നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ രൂക്ഷ വിമർശനവുമായി നടി ബീനാ ആന്റണി രംഗത്ത്. ശ്വേത മേനോന്റേത് കടുത്ത വിശ്വാസവഞ്ചനയാണെന്നും, അടുത്ത സുഹൃത്തായ പിഷാരടിയെ അവർ പരസ്യമായി ചതിക്കുകയായിരുന്നുവെന്നും ബീനാ ആന്റണി പറഞ്ഞു.

> സംഘടനയിൽ നടന്ന സംഭവവികാസങ്ങളെക്കുറിച്ച് ബീനാ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ: "ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് വലിയ വീഴ്ചകളാണ് സംഭവിച്ചത്. സംഘടനയിൽ ഈഗോ പ്രശ്നങ്ങളും ചേരിതിരിവുകളും രൂക്ഷമായിരുന്നു.

> ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ താനും ഒപ്പിട്ടിരുന്നു. എങ്കിലും, അവർക്ക് പ്രവർത്തനത്തിനായി 45 ദിവസം കൂടി സമയം നൽകണമെന്ന് ആഗ്രഹിച്ചാണ് സംസാരിച്ചത്."

> പ്രശ്നങ്ങൾ വഷളായപ്പോൾ ശ്വേത സ്വയം രാജിവെക്കുകയായിരുന്നുവെന്ന് ബീനാ ആന്റണി വെളിപ്പെടുത്തി. "ഹാളിന് പുറത്തിറങ്ങിയ ഉടൻ പ്രസിഡന്റ് സ്ഥാനവും 'അമ്മ'യിലെ അംഗത്വവും രാജിവെക്കുകയാണെന്ന് ശ്വേത മാധ്യമങ്ങളോട് പറയുകയായിരുന്നു.

> ആ തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്ന് ഞങ്ങൾ അപേക്ഷിച്ചെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവർ ആ തീരുമാനമെടുത്തത്," ബീന വ്യക്തമാക്കി.

സംഘടനയെ ശരിയായ ദിശയിൽ മുന്നോട്ട് കൊണ്ടുപോകാൻ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുതിർന്ന താരങ്ങൾ ശക്തമായി ഇടപെടണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371023/beena-antony-claims-shweta-menon-betrayed-ramesh-pisharody)