#Latest News #Kalladi Landslide #House Destroyed #Wayanad
വയനാട്: ( www.truevisionnews.com ) വയനാട് കള്ളാടി മണ്ണിടിച്ചിലിൽ നടുങ്ങി നാട്. കൂറ്റൻ മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനും അവരെ ജീവനോടെ പുറത്തെത്തിക്കാനുമുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. കൈയ്യിൽ കിട്ടിയതെല്ലാം എടുത്തുപെറുക്കി ക്യാമ്പിലേക്ക് പോകുകയാണ് മീനാക്ഷിപ്പാലത്തിന് അക്കരെയുള്ളവർ.
ഭയങ്കരമായ ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത്. റോഡിലേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് മണ്ണെല്ലാം അടിച്ചു വരുന്നതായി കണ്ടതെന്ന് ദുരന്തത്തിന്റെ ദൃക്‌സാക്ഷികളിൽ ഒരാളായ അബൂബക്കർ പ്രതികരിച്ചു.
മീനാക്ഷിപ്പാലം മുഴുവൻ മണ്ണെടുത്തു. പാലത്തിന് മുകളിലൂടെയാണ് മണ്ണ് വന്നത്. തൊട്ടടുത്ത വീട്ടിൽ ഉണ്ടായിരുന്ന വീട്ടിലുള്ളവർ ഉംറക്ക് പോയിരുന്നു. എന്നാൽ ദുരന്തം നടക്കുന്ന സമയത്ത് അവരുടെ മക്കൾ വീടിനകത്ത് ഉണ്ടായിരുന്നു. എന്നാൽ വേഗം അവരെല്ലാം അവിടുന്ന് മാറിയിരുന്നു അതുകൊണ്ട് മക്കൾക്ക് ഒന്നും പറ്റിയില്ല അബൂബക്കർ പറഞ്ഞു. മേപ്പാടിയെയും ചൂരൽമലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് മീനാക്ഷി പാലം.
അതേസമയം, ദുരന്തം നടന്ന സ്ഥലത്ത് നിന്ന് മണ്ണ് നീക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. എൻടിആർഎഫ് സംഘത്തിന്റെ നേത്യത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. 50 ശതമാനത്തോളം മണ്ണ് നീക്കി വാഹനങ്ങൾ കടത്തി വിടാനുള്ള ശ്രമത്തിലാണ് സംഘം. പ്രദേശത്തുണ്ടായിരുന്ന പള്ളി അടക്കം ദുരന്തത്തിൽ തകർന്നു.ബസ് കാത്തിരുന്ന ആളുകളടക്കം അപകടത്തിൽപെട്ടിട്ടുണ്ട്. കഡാവർ നായകളെ അടക്കം സ്ഥലത്തെത്തിച്ച് മണ്ണിനടിയിലുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
കള്ളാടി പ്രദേശത്ത് ഒട്ടും സമയം കളയാതെ യുദ്ധകാലാടിസ്ഥാനത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനായി ദേശീയ ദുരന്തപ്രതികരണ സേനയുടെ (NDRF) രണ്ട് സംഘങ്ങളാണ് നിലവിൽ ദുരന്തബാധിത പ്രദേശത്തുള്ളത്.
ദുരന്തത്തിൽ എത്രപേർ മണ്ണടിയിൽ അകപ്പെട്ട് പോയിരിക്കാമെന്നതിനെക്കുറിച്ച് നിലവിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.18 പേരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ഒൻപത് പേരെ പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് സർക്കാരിൽ നിന്നും ലഭിക്കുന്ന പ്രാഥമികമായ സ്ഥിരീകരണം.
Content Highlight: house Destroyed in kalladi landslide wayanad



























